ദേശീയം

ബാലാകോട്ട് ആക്രമണത്തിന് തെളിവ് ചോദിച്ചവർക്കൊപ്പം ഇനിയില്ല ; കോൺ​ഗ്രസ് നേതാവ് പാർട്ടി വിട്ടു

സമകാലിക മലയാളം ഡെസ്ക്

പട്ന: ബാ​ലാ​കോ​ട്ടി​ലെ ജെയ്ഷെ ഭീ​ക​ര കാ​മ്പു​ക​ൾ​ക്കു നേ​രെ ഇ​ന്ത്യ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ങ്ങ​ൾക്ക് തെളിവ് ചോദിച്ചതിൽ പ്രതിഷേധിച്ച് കോൺ​ഗ്രസ് നേതാവ് പാർട്ടി വിട്ടു.  ബീ​ഹാ​റി​ലെ കോ​ൺ​ഗ്ര​സ് വ​ക്താ​വ് വി​നോ​ദ് ശ​ർ​മ​യാ​ണ് പാ​ർ​ട്ടി പ​ദ​വി​ക​ളും അം​ഗ​ത്വ​വും രാ​ജി​വ​ച്ച​ത്.

ബാ​ലാ​കോ​ട്ട് ആ​ക്ര​മ​ണ​ത്തി​ൽ കോ​ൺ​ഗ്ര​സ് തെ​ളി​വ് ചോ​ദി​ച്ച​ത് ഏ​റെ നിരാശനാക്കി. പാ​ർ​ട്ടി​യു​ടെ ഇ​ത്ത​രം നി​ല​പാ​ടു​ക​ളി​ൽ താ​ൻ നി​രാ​ശ​നാ​ണ്. അ​സു​ന്ത​ഷ്ട​നാ​യി പാ​ർ​ട്ടി​യി​ൽ തു​ട​രു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ലെന്നും വി​നോ​ദ് ശ​ർ​മ പ​റ​ഞ്ഞു.

രാ​ഷ്ട്രീ​യ വൈ​ര​മെ​ല്ലാം മ​റ​ന്ന് എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്കേ​ണ്ട സ​മ​യ​മാ​ണിത്. രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ​യ്ക്കാ​ണ് പ്രാ​ധാ​ന്യം. ചി​ല​ർ ഇ​തി​നെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കു​ക​യാ​ണെ​ന്നും  വി​നോ​ദ് ശ​ർ​മ കു​റ്റ​പ്പെ​ടു​ത്തി. കോൺ​ഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും വ്യോമാക്രമണത്തിൽ തെളിവ് ചോദിച്ച് ബിജെപിക്കും മോദിക്കുമെതിരെ രം​ഗത്തു വന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ വ്യവസ്ഥയില്‍ മാറ്റം; സേവിങ്‌സ് നിക്ഷേപം 16ലക്ഷം വേണം

'ചുളിവ് നല്ലതാണ്'; ഇസ്തിരിയിടാത്ത വസ്ത്രം ധരിക്കാം, ഭൂമിയെ രക്ഷിക്കാം, ക്യാംപയ്ന്‍

കനത്തമഴ; ഹൈദരാബാദില്‍ കിലോമീറ്ററുകളോളം വന്‍ ഗതാഗതക്കുരുക്ക് - വീഡിയോ

'കുറച്ച് കൂടിപ്പോയി'; കൂറ്റന്‍ പാമ്പുകളെ കൂട്ടത്തോടെ കൈയില്‍ എടുത്ത് യുവാവിന്റെ അതിസാഹസികത- വീഡിയോ