ദേശീയം

മോദിയെ ഭീകരവാദിയെന്ന് വിളിക്കരുത്; വിജയശാന്തിയെ തിരുത്തി കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതാവും നടിയുമായ വിജയശാന്തിയെ തിരുത്തി കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി. പ്രധാനമന്ത്രിക്ക് എതിരെ പ്രയോഗിക്കേണ്ട ഭാഷ ഇത്തരത്തിലുള്ളതല്ലെന്ന് രേണുക ചൗധരി പറഞ്ഞു. 'മോദിയെ കാണാന്‍ ഒരു ഭീകരവാദിയെ പോലെയാണ്. ആളുകളെ സ്‌നേഹിക്കുന്നതിന് പകരം അദ്ദേഹം ജനങ്ങളെ ഭയപ്പെടുത്തുകയാണ്. ഇതല്ല ഒരു പ്രധാനമന്ത്രിക്ക് യോജിച്ചതല്ല'  എന്നായിരുന്നു വിജയശാന്തിയുടെ പ്രസ്താവന. 

വിജയശാന്തി പ്രസ്താവന നടത്തിയ സമയത്ത് താനില്ലായിരുന്നുവെന്നും അത്തരത്തില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ തെറ്റാണെന്നും ചൗധരി പറഞ്ഞു. പ്രധാനമന്ത്രി ആരായിരുന്നാലും അദ്ദേഹത്തിന് എതിരെ പ്രയോഗിക്കേണ്ട ഭാഷ ഇതല്ല. നമ്മള്‍ അദ്ദേഹത്തെപ്പോലെയായിരിക്കില്ല പക്ഷേ നമ്മള്‍ ഇത്തരത്തില്‍ സംസാരിക്കാന്‍ പാടില്ല- അവര്‍ പറഞ്ഞു. 


തെലങ്കാനയിലെ ഷംഷബാദില്‍ കോണ്‍ഗ്രസ് പൊതുയോഗത്തില്‍ സംസാരിക്കവെയായിരുന്നു വിജയശാന്തിയുടെ വിവാദ പരാമര്‍ശം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യോഗത്തില്‍ പങ്കെടുത്തിരുന്നു.വിജയശാന്തിയുടെ പ്രസംഗത്തിന് എതിരെ ബിജെപി രംഗത്ത് വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത