ദേശീയം

രേഖകളുടെ പകര്‍പ്പെടുത്തതും മോഷണം തന്നെ; റഫാലില്‍ കേന്ദ്രത്തിന്റെ പുതിയ സത്യവാങ്മൂലം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് സംബന്ധിച്ച രഹസ്യരേഖകളുടെ പകര്‍പ്പ് ചോര്‍ന്നതായി സമ്മതിച്ച് പ്രതിരോധ മന്ത്രാലയം സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഫോട്ടോകോപ്പിയാണ് പുറത്തായത്. ദേശീയ സുരക്ഷാ നിയമം ലംഘിച്ച് രേഖകള്‍ ചോര്‍ത്തിയവരെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം നടക്കുകയാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. 

രേഖകളുടെ പകര്‍പ്പ് ചോര്‍ത്തിയത് മോഷണത്തിന്റെ പരിധിയില്‍ തന്നെയാണ് വരുന്നത്. രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണി ഉയര്‍ത്തുന്ന സംഭവമാണിത്.  ഗൂഢാലോചന നടത്തിയവര്‍ അനുവാദമില്ലാതെ പകര്‍പ്പെടുത്തതിനും അതീവ സുരക്ഷാ വിഷയങ്ങള്‍ ചോര്‍ത്തിയതിനുമുള്ള നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

രേഖകള്‍ മോഷ്ടിക്കപ്പെട്ടുവെന്നായിരുന്നു എജി സുപ്രിം കോടതിയെ ആദ്യം അറിയിച്ചത്. എന്നാല്‍ മോഷ്ടിക്കപ്പെട്ടിട്ടില്ലെന്നും  രേഖകളുടെ   പകര്‍പ്പാണ്ചോര്‍ത്തിയതെന്നും എജി പിന്നീട് തിരുത്തി.  ഫെബ്രുവരി 28 നാണ്  'ഹിന്ദു ' റഫാലിലെ രഹസ്യ വിവരങ്ങളടങ്ങുന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. സത്യവാങ്മൂലം സുപ്രിം കോടതി നാളെ പരിഗണിക്കും. രേഖകള്‍ പുറത്തായതിനെ തുടര്‍ന്ന് കേസില്‍ വാദം കേള്‍ക്കുന്നത് 14 ലേക്ക് കോടതി മാറ്റി വച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും