ദേശീയം

മുംബൈ  സിഎസ്ടി റെയില്‍വേ സ്റ്റേഷനിലെ നടപ്പാലം തകര്‍ന്ന് വീണ് മൂന്ന് മരണം; 34 പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

 മുംബൈ: മുംബൈ സിഎസ്ടി റെയില്‍വേ സ്റ്റേഷനിലെ നടപ്പാലം തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു. 34 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് മുംബൈ പൊലീസ് അറിയിച്ചു. 

റെയില്‍വേ സ്‌റ്റേഷനിലെ നടപ്പാതയുടെ ഒരു ഭാഗമാണ് തകര്‍ന്നത്. പത്ത് പേരിലധികം നടപ്പാതയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും കുടുങ്ങിക്കിടപ്പുണ്ടെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

പ്ലാറ്റ് ഫോം ഒന്നിലെ വടക്കേ അറ്റത്തെയും ടൈംസ് ഓഫ് ഇന്ത്യ കെട്ടിടത്തിലേക്കുമുള്ള വഴിയെ ബന്ധിപ്പിക്കുന്ന ബി ടി ലൈനുമാണ് തകര്‍ന്നത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് സിഎസ്ടി റെയില്‍വേ സ്റ്റേഷനും പരിസരവും ഒഴിവാക്കി യാത്ര ചെയ്യണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍