ദേശീയം

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനിടെ കരഞ്ഞ് ദേവഗൗഡ ; പൊട്ടിക്കരഞ്ഞ് ചെറുമകനും ; 2019 ലെ ആദ്യ നാടകമെന്ന് ബിജെപി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു : കര്‍ണാടകയില്‍ ജനതാദള്‍ എസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യോഗത്തിനിടെ നടന്നത് വികാരനിര്‍ഭരമായ രംഗങ്ങള്‍. തന്റെ സ്ഥിരം സീറ്റായ ഹാസനില്‍ ചെറുമകന്‍ പ്രജ്വല്‍ രേവണ്ണയെ സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കുന്നതിനിടെയായിരുന്നു ദേവഗൗഡ വിതുമ്പിയത്. 

കുടുംബവാഴ്ചയെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു ദേവഗൗഡ കരഞ്ഞത്. പ്രജ്വലിനെ ഹാസനിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയാണ്. നിങ്ങളുടെ അനുഗ്രഹം ഉണ്ടാകണമെന്ന് ദേവഗൗഡ അഭ്യര്‍ത്ഥിച്ചു. 

മുത്തച്ഛന്റെ കരച്ചില്‍ കണ്ടുനിന്ന പ്രജ്വാലിനും കരച്ചില്‍ അടക്കാനായില്ല. പൊട്ടിക്കരഞ്ഞ പ്രജ്വലിനെ പാര്‍ട്ടി നേതാക്കള്‍ ആശ്വസിപ്പിക്കുകയായിരുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ദേവഗൗഡയുടെ രണ്ട് ചെറുമക്കളാണ് മല്‍സര രംഗത്തിറങ്ങുന്നത്. പ്രജ്വല്‍ രേവണ്ണയും നിഖില്‍ കുമാരസ്വാമിയും. ദേവഗൗഡയുടെ മകനും സംസ്ഥാന മന്ത്രിയുമായ എച്ച്ഡി രേവണ്ണയുടെ മകനാണ് പ്രജ്വല്‍. മാണ്ഡ്യയിലാണ് മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനായ നിഖില്‍ മല്‍സരിക്കുന്നത്. 

മാണ്ഡ്യയില്‍ നിഖിലിനെതിരെ വ്യാപക പ്രതിഷേധമാണ് ജെഡിഎസില്‍ നിന്നും ഉയരുന്നത്. നിഖിലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ, നിഖില്‍ ഗോ ബാക്ക് പോസ്റ്ററുകളും ഉയര്‍ന്നിട്ടുണ്ട്. മണ്ഡലത്തിലെ നേതാവിനെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ജെഡിഎസ് പ്രവര്‍ത്തകരുടെ ആവശ്യം. 

ഇതിനിടെ ദേവഗൗഡയുടെയും ചെറുമകന്‍രെയും കരച്ചിലിനെ ട്രോളി ബിജെപി സംസ്ഥാന ഘടകം രംഗത്തെത്തി. 2019 ലെ ആദ്യ നാടകം എന്നായിരുന്നു ബിജെപിയുടെ പരിഹാസം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി