ദേശീയം

ജെഡിഎസിന് കനത്ത തിരിച്ചടി ; ഡാനിഷ് അലി പാര്‍ട്ടി വിട്ടു

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു : ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തവേളയില്‍ ജനതാദള്‍ സെക്കുലറിന് കനത്ത തിരിച്ചടി. ജെഡിഎസ് ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി പാര്‍ട്ടി വിട്ടു. പാര്‍ട്ടി അംഗത്വം രാജിവെച്ച അദ്ദേഹം ബിഎസ്പിയില്‍ ചേര്‍ന്നു. ബിഎസ്പി  അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സതീഷ് മിശ്ര ഡാനിഷ് അലിക്ക് പൂച്ചെണ്ട് നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. 

കരുത്തുറ്റ നേതൃത്വത്തിനൊപ്പം പ്രവര്‍ത്തിക്കുന്നതിനാണ് ബിഎസ്പിയില്‍ ചേരുന്നതെന്നാണ് ഡാനിഷ് അലി പ്രതികരിച്ചത്. മായാവതി ചുമതലകള്‍ ഏല്‍പ്പിച്ചാല്‍ ആ നിമിഷം മുതല്‍ ബിഎസ്പിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്നും അലി പറഞ്ഞു. ജെഡിഎസിനെ മുതിര്‍ന്ന നേതാക്കളില്‍ പ്രമുഖനായ ഡാനിഷ് അലിയുടെ രാജി ദേവഗൗഡയ്ക്ക് വന്‍ തിരിച്ചടിയായി. 

കേരളത്തില്‍ കൃഷ്ണന്‍കുട്ടി, മാത്യു ടി തോമസ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ മുന്നിട്ടിറങ്ങിയത് ഡാനിഷ് അലിയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജെഡിഎസിന് വേണ്ടി സഖ്യചര്‍ച്ചകള്‍ക്കായി മുന്‍പന്തിയിലുണ്ടായിരുന്നതും ഡാനിഷ് അലിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു; വന്‍ അപകടം ഒഴിവായി, വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?