ദേശീയം

തമിഴ്‌നാട്ടില്‍ 40 സീറ്റും കോണ്‍ഗ്രസിന്: മുതിര്‍ന്ന നേതാവിന്റെ പ്രവചനം

സമകാലിക മലയാളം ഡെസ്ക്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണയര്‍പ്പിച്ച് തമിഴ്‌നാട് സംസ്ഥാന കോണ്‍ഗ്രസ്  അധ്യക്ഷന്‍ കെഎസ് അഴഗിരി. മോദിയുടെ കൂട്ടുപിടിക്കുന്ന അണ്ണാ ഡിഎംകെയ്ക്ക് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മറുപടി നല്‍കുമെന്ന് അഴഗിരി പറഞ്ഞു. 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ശക്തി പകരാന്‍ തമിഴ്‌നാട്ടിലെ നാല്‍പത് സീറ്റും ജയിക്കുകയാണ് ലക്ഷ്യം. ഡിഎംകെയുമായുള്ളത് സ്വാഭാവിക കൂട്ടുകെട്ടാണ്. അഴിമതിയില്‍ മുങ്ങിയ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ജനവിധി കൂടിയാകും ഉണ്ടാവുക. ബിജെപിയെ പൂര്‍ണമായും തമിഴ്‌നാട് ജനത തള്ളിക്കളയുമെന്നും അഴഗിരി പറഞ്ഞു.

തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ സഹായം എന്ന പേരില്‍ വോട്ടിന് പണം നല്‍കുകയാന്ന് ആരോപിച്ച അഴഗിരി തമിഴ്‌നാട് നേരിടുന്ന പ്രശ്‌നങ്ങളോട് കേന്ദ്രം മുഖം തിരിക്കുന്നതും, കര്‍ഷക സമരങ്ങളെ സംസ്ഥാന കേന്ദ്ര  സര്‍ക്കാരുകള്‍ അടിച്ചമര്‍ത്തുന്നതുമെല്ലാം പ്രചാരണായുധമാക്കുമെന്നും വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

മമതയെയും പൊലീസിനേയും കാണിക്കില്ല, ബംഗാളിലെ രാജ്ഭവന്‍ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കും

യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞത്,വിട പറഞ്ഞത് സഹോദരന്‍: മോഹന്‍ലാല്‍

കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി; എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രതിസന്ധി വരും ദിവസങ്ങളിലും തുടരും

'ഇത് എന്റെ അച്ഛന്റേതാണ്, ബിജെപി മാത്രമേ പ്രവര്‍ത്തിക്കൂ'; ബൂത്ത് കയ്യേറി ഇന്‍സ്റ്റഗ്രാം ലൈവ്, ബിജെപി നേതാവിന്റെ മകന്‍ കസ്റ്റഡിയില്‍