ദേശീയം

ട്രെയിന്‍ ടിക്കറ്റില്‍ മോദിയുടെ ചിത്രം ; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത : ട്രെയിന്‍ ടിക്കറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പതിച്ചതായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. തൃണമൂല്‍ കോണ്‍ഗ്രസാണ് പരാതി നല്‍കിയത്. ബിജെപിയുടെയും സര്‍ക്കാരിന്റെയും നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 

കേന്ദ്ര ഭവന, നഗര ദാരിദ്ര നിര്‍മ്മാര്‍ജ്ജന മന്ത്രാലയത്തിന്റെ പരസ്യമാണ് ട്രെയിന്‍ ടിക്കറ്റിലുള്ളത്. ഇതിലാണ് പ്രധാനമന്ത്രിയുടെ ഫോട്ടോയും ഉള്ളതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പരാതിയില്‍ വ്യക്തമാക്കി. 

മാതൃകാ പെരുമാറ്റചട്ടം നിലനില്‍ക്കുമ്പോള്‍, ഇത്തരത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങല്‍ വിശദീകരിക്കുന്ന പരസ്യങ്ങളുള്ള ടിക്കറ്റ് വികരണം ചെയ്യുന്നത് നിയമ ലംഘനമാണ്. മോദിയുടെ ചിത്രമുള്ള ടിക്കറ്റുകളുടെ വിതരണവും പ്രിന്റിംഗും ഉടന്‍ നിര്‍ത്തിവെക്കാന്‍ റെയില്‍വേയ്ക്ക് അടിയന്തരമായി നിര്‍ദേശം നല്‍കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പരാതിയില്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത