ദേശീയം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മായാവതി

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. എസ്പിയുമായി ചേര്‍ന്ന് ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. ഏതെങ്കിലും സീറ്റില്‍ മത്സരിച്ചാല്‍ ആ മണ്ഡലത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടിവരും. ഇത് സഖ്യത്തെ പ്രതികൂലമായി ബാധിക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് മായാവതി സ്ഥാര്‍ത്ഥിയാകാനില്ല എന്ന തീരുമാനം സ്വീകരിച്ചിരിക്കുന്നത്. 

നേരത്തെ ഉത്തര്‍പ്രദേശില്‍ 38 സീറ്റുകളില്‍ ബിഎസ്പിയും 37 സീറ്റുകളില്‍ എസ്പിയും മത്സരിക്കുമെന്ന് സഖ്യം പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷ സഖ്യം അധികാരത്തിലെത്തിയാല്‍ മായാവതിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുമെന്ന് അഖിലേഷ് യാദവും വ്യക്തമാക്കിയിരുന്നു. 

മായാവതി ഉള്‍പ്പെടെയുള്ള ബിഎസ്പിയിലെയും എസ്പിയിലെയും പ്രമുഖ നേതാക്കള്‍ മത്സരിക്കാന്‍ സാധ്യതയുള്ള ഏഴ് മണ്ഡലങ്ങള്‍ ഒഴിച്ചിട്ടാണ് കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കൊഴുക്കുന്നനതിനിടെയാണ് മായാവതിയുടെ സുപ്രധാന പ്രഖ്യാപനം വന്നിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന