ദേശീയം

അധികാരത്തിലെത്തുന്ന ആദ്യദിവസംതന്നെ ആന്ധ്രയ്ക്ക് പ്രത്യേക പദവി: പ്രകടന പത്രികയുമായി കോണ്‍ഗ്രസ് 

സമകാലിക മലയാളം ഡെസ്ക്

അമരാവതി: അധികാരത്തിലെത്തിയാല്‍ ആദ്യദിവസം തന്നെ ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കുമെന്ന് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക. ആന്ധ്രയ്ക്ക് വേണ്ടിയുള്ള പ്രകടന പത്രിക കോണ്‍ഗ്രസ് പുറത്തിറക്കി. ആന്ധ്രാ പുനഃരാവിഷ്‌കരണ ആക്ടില്‍ പറയുന്ന എല്ലാ വ്യവസ്ഥകളും പാലിക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. 

കര്‍ഷകരുടെ രണ്ട് ലക്ഷം വരെയുള്ളവരുടെ കടങ്ങള്‍ എഴുത്തള്ളുമെന്നും എല്ലാവര്‍ക്കും അടിസ്ഥാന വേതനം ഉറപ്പുവരുത്തുമെന്നും പത്രികയില്‍ പറയുന്നു. സ്ത്രീകളുടെ സുരക്ഷയ്ക്കും സ്വയം പര്യാപ്തതക്കും പദ്ധതികള്‍ നടപ്പാക്കും. 

സര്‍ക്കാര്‍ വകുപ്പില്‍ ഒഴിഞ്ഞു കിടക്കുന്ന എല്ലാ തസ്തികകളിലും നൂറു ദിവസത്തിനുള്ളില്‍ നിയമനം നടത്തും. പിന്നാക്ക ജില്ലകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. തീരദേശ ആന്ധ്രയെ വികസിപ്പിക്കാന്‍ പ്രത്യേകം പാക്കേജുകള്‍ കൊണ്ടുവരും- പത്രിക പറയുന്നു. 

വിവരാവകാശ നിയമലവും റൈറ്റ് ടു എഡ്യുക്കേഷന്‍ ആക്ടും കാര്യക്ഷമമാക്കും. ജില്ലാ തലത്തിലുള്ള പ്രകടന പത്രിക രണ്ടാഴ്ചയ്ക്കകം പുറത്തിറക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം