ദേശീയം

ബീഹാറില്‍ കോണ്‍ഗ്രസിന് ഒന്‍പത് സീറ്റ്; ശരത് യാദവ് ആര്‍ജെഡി ചിഹ്നത്തില്‍; സിപിഐക്ക് സീറ്റില്ല

സമകാലിക മലയാളം ഡെസ്ക്

പാറ്റ്‌ന: ബീഹാറില്‍ മഹാസഖ്യത്തിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായി.  ആര്‍ജെഡിക്ക് 20 സീറ്റും കോണ്‍ഗ്രസിന് 9 സീറ്റിലും മത്സരിക്കും. ആര്‍എസ്പി 5 സീറ്റിലും ജിതിന്‍ റാം മാഞ്ചിയുടെ പാര്‍ട്ടി മൂന്ന് സീറ്റിലും മത്സരിക്കും.

എന്‍ഡിഎ വിട്ട് മഹാസഖ്യത്തിലെത്തിയ ഉപേന്ദ്ര കുശ് വാഹയുടെ അര്‍എല്‍എസ്പിക്ക് 5 സീറ്റും ജിതന്‍ റാം മാഞ്ചിയുടെ എച്ച്എഎമ്മിന് മൂന്ന് സീറ്റും നല്‍കാനാണ് ധാരണ. ശരത് യാദവ് ആര്‍ജെഡി ചിഹ്നത്തില്‍ മത്സരിക്കും. തെരഞ്ഞടുപ്പിന് പിന്നാലെ ശരത് യാദവിന്റെ പാര്‍ട്ടി ആര്‍ജെഡിയില്‍ ലയിക്കും. മഹാസഖ്യത്തിന്റെ ഭാഗമായ സിപിഐക്ക് സീറ്റ് നല്‍കിയിട്ടില്ല. ഇതോടെ കനയ്യകുമാര്‍ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

17 വീതം സീറ്റിലാണ് ബിഹാറില്‍ ബിജെപിയും ജെഡിയുവും മല്‍സരിക്കുന്നത്.ഏപ്രില്‍ 11 നാണ് ബീഹാറില്‍ വോട്ടെടുപ്പ് തുടങ്ങുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി