ദേശീയം

'രാവിലെയോ രാത്രിയോ, എപ്പോഴെങ്കിലും ചൗകീദാര്‍ മാധ്യമങ്ങളെ കാണുമോ ?' ; തിരിച്ചടിച്ച് കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാഹുല്‍ഗാന്ധിയുടെ വാര്‍ത്താസമ്മേളനം മാറ്റിയത് സംബന്ധിച്ച് നവമാധ്യമങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ രൂക്ഷമായ വാക് പോര്. പത്രസമ്മേളനം ഉച്ചയിലേക്ക് മാറ്റിയതിനെ പരാമര്‍ശിച്ച്, രാഹുല്‍ രാവിലെ എഴുന്നേറ്റില്ലെന്ന് തോന്നുന്നു, എന്തായാലും നന്നായി, രാവിലെ നുണപ്രചാരണം ഒഴിവായി എന്നായിരുന്നു ബിജെപി ട്വീറ്റ് ചെയ്തത്. 

ഇതിന് മറുപടിയുമായാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. 'രാവിലെയോ, ഉച്ചയ്‌ക്കോ രാത്രിയിലോ ചോര്‍ ചൗകീദാര്‍ ഒരു പത്രസമ്മേളനം നടത്തുന്നത് കേട്ടിരുന്നെങ്കില്‍ സന്തോഷമായേനെ. അതിന് അദ്ദേഹത്തിന് കഴിയുമോ' എന്ന് കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചു. 

ഇന്ന് രാവിലെ 10.15 ന് രാഹുല്‍ മാധ്യമങ്ങളെ കാണുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇത് ഉച്ചയ്ക്ക് ഒരുമണിയ്ക്ക് മാറ്റുകയായിരുന്നു. ഇതാണ് ബിജെപി ട്രോളിയത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

വിവിധ മോഡലുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുമായി മാരുതി; അടിമുടി മാറ്റങ്ങളുമായി പുത്തന്‍ ലുക്കില്‍ സ്വിഫ്റ്റ് നാളെ

പാല്‍ വെറുതെ കുടിക്കാന്‍ മടുപ്പാണോ?; ഇനി ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ, ഗുണങ്ങളുമേറെ

പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തും; അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാരീതിയില്‍ മാറ്റം പരിഗണനയില്‍

മടക്കം യോദ്ധയുടെ രണ്ടാം ഭാഗം എന്ന മോഹം ബാക്കിയാക്കി; എആര്‍ റഹ്മാനെ മലയാളത്തിന് പരിചയപ്പെടുത്തി