ദേശീയം

'രാജ്യത്തിന്റെ മഹോത്സവം' ;  ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് ട്വിറ്റർ അക്കൗണ്ടുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ ട്വിറ്റർ അക്കൗണ്ട് തുടങ്ങി. 'ദേശ് കാ മഹാ ത്യോഹാർ' ( രാജ്യത്തിന്റെ മഹോത്സവം) എന്നാണ് ട്വിറ്റർ ഹാൻഡിലിലെ കവർ ഫോട്ടോയിൽ പറയുന്നത്. പന്ത്രണ്ട് ഭാഷകളിലുള്ള ഹാഷ്ടാ​ഗിനൊപ്പം ഇന്ത്യൻ പാർലമെന്റിന്റെ ചിത്രവും പ്രൊഫൈലിൽ അവതരിപ്പിച്ചിട്ടുണ്ട്.

ബോധവത്കരണം നടത്താൻ ഇൻസ്റ്റന്റ് സോഷ്യൽ മീഡിയ ആപ്പായ ട്വിറ്ററിനെ പരമാവധി പ്രയോ​ജനപ്പെടുത്താൻതന്നെയാണ് കമ്മീഷന്റെ നീക്കം. സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യൂക്കേഷൻ ആന്റ് ഇലക്ട്രൽ പാർട്ടിസിപ്പേഷൻ (SVEEP) എന്ന പേരിൽ പ്രചാരണ പരിപാടിയും കമ്മീഷൻ ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്. 

കമ്മീഷൻ ട്വിറ്ററിൽ എത്തിയതിനെ കമ്പനിയും മറ്റ് സമൂഹ മാധ്യമങ്ങളും സ്വാ​ഗതം ചെയ്തു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് ട്വിറ്റർ വളരെ പ്രാധാന്യം നൽകുന്നുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അതിനായുള്ള തയ്യാറെടുപ്പിലാണ് കമ്പനിയെന്നും പബ്ലിക് പോളിസി ചുമതലയുള്ള ഡയറക്ടർ മഹാമ കൗൾ പറഞ്ഞു. വോട്ടർമാരെത്തേടി കമ്മീഷൻ ട്വിറ്ററിലെത്തിയത് ആദരമായി കണക്കാക്കുന്നുവെന്നും കമ്പനി കൂട്ടിച്ചേർത്തു. 

വസ്തുതാ പരമായ വിവരങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിന് പുറമേ ജനങ്ങൾക്ക് വിവരങ്ങൾ നൽകാനും കമ്മീഷന്റെ ഹാൻഡിലിലൂടെ സാധിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി