ദേശീയം

അദ്വാനിയോട് ചെയ്തത് ആര് ക്ഷമിക്കും?; ബിജെപിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിജെപിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് വിമത നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നിഷേധിച്ചതില്‍ പ്രതികരിക്കുകയായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹ. പട്‌ന സാഹിബില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ശത്രുഘ്‌നന്‍ സിന്‍ഹ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശത്രുഘ്‌നന്‍ സിന്‍ഹയെ  ഒഴിവാക്കി പട്‌ന സാഹിബില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പേരാണ് സ്ഥാനാര്‍ത്ഥിയായി ബിജെപി പ്രഖ്യാപിച്ചത്്. കഴിഞ്ഞ കുറെ നാളുകളായി മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായ ശത്രുഘ്‌നന്‍ സിന്‍ഹയെ ബിജെപി ഒഴിവാക്കുകയായിരുന്നു എന്ന നിലയില്‍ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയെ ട്വിറ്ററിലുടെ ശത്രുഘ്‌നന്‍ സിന്‍ഹ വിമര്‍ശിച്ചത്. 

ന്യൂട്ടന്റെ മൂന്നാം ചലനനിയമം ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹ ആഞ്ഞടിച്ചത്. ഓരോ പ്രവൃത്തിക്കും തുല്യവും വിപരീതവുമായ പ്രതികരണം ഉണ്ടാകുമെന്ന ന്യൂട്ടന്റെ ചലനതത്വത്തിലെ  വാചകം കുറിച്ചാണ് ബിജെപിയെ ശത്രുഘ്‌നന്‍ സിന്‍ഹ വിമര്‍ശിച്ചത്. ബിജെപിയെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ തനിക്ക് കഴിയുമെന്ന് സീറ്റ് നിഷേധിച്ചതിനെ പരോക്ഷമായി സൂചിപ്പിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു. 

എന്നോട് ചെയ്തത് എനിക്ക് ക്ഷമിക്കാന്‍ കഴിയും, എന്നാല്‍ അദ്വാനിയോട് ചെയ്തത് ആര്‍ക്കും അംഗീകരിക്കാന്‍ കഴിയുകയില്ലെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.അദ്വാനിക്ക് ഗാന്ധിനഗറില്‍ സീറ്റ് നിഷേധിച്ചതിലും ബിജെപി നേതൃത്വത്തെ കടന്നാക്രമിക്കുകയായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹ. അദ്വാനിക്ക് പുറത്തേയ്ക്ക് പോകുന്നതിനുളള വഴിയൊരുക്കുകയാണ് പാര്‍ട്ടി നേതൃത്വം ചെയ്യുന്നതെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ വിമര്‍ശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം