ദേശീയം

എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം; ഒഴിവായത് വൻ ദുരന്തം 

സമകാലിക മലയാളം ഡെസ്ക്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം. ആശുപത്രിയിലെ ട്രോ​മ കെ​യ​ർ സെ​ന്‍റ​റിലാണ് തീപിടിത്തമുണ്ടായത്. ഇന്ന വൈകിട്ടായിരുന്നു സംഭവം. 

ട്രോ​മ കെ​യ​ർ സെ​ന്‍റ​റി​ന്‍റെ താ​ഴ​ത്തെ നിലയിലാണ് തീ പിടിച്ചത്.  മു​റി​ക​ളി​ലേ​ക്കും വാ​ർ​ഡു​ക​ളി​ലേ​ക്കും പു​ക പ​ട​ർ​ന്ന​തോ​ടെ രോ​ഗികളും ആശിപത്രി ജീവനക്കാരും പരിഭ്രാന്തരായി. പുകനിറഞ്ഞ ചിത്രങ്ങളാണ് സംഭവസ്ഥലത്തുന്ന് പുറത്തുവന്നുകൊണ്ടിരുന്നത്.

പൊലീസും വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നിന്നുള്ള അ​ഗ്നി​ശ​മ​ന​സേ​നയുമെത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. രോ​ഗികളെ ഉടൻ തന്നെ മറ്റ് വാർഡുകളിലേക്ക് മാറ്റി. 

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.  തീ​പി​ടി​ത്ത​തി​ൽ വ​ൻ​നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് വിലയിരുത്തൽ. വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

ഒറ്റ റൺ വ്യത്യാസത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനത്ത്

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം