ദേശീയം

വ്യോമസേനയ്ക്ക് കരുത്ത് പകരാന്‍ ചിനൂക്കെത്തി; ദേശീയ സുരക്ഷ കൂടുതല്‍ ശക്തമാകുമെന്ന്‌ സേനാ മേധാവി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വ്യോമസേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാല് ഹെവി ലിഫ്റ്റ് ചിനൂക്ക് ഹെലി കോപ്ടറുകള്‍ ഛണ്ഡീഗഡില്‍ എത്തിച്ചു. ദേശീയ സുരക്ഷയ്ക്ക് ചിനൂക്ക് കരുത്തു പകരുമെന്ന് സൈന്യത്തിലേക്ക് ഏറ്റുവാങ്ങിക്കൊണ്ട് വ്യോമസേനാ മേധാവി ബി എസ് ധനോയ പറഞ്ഞു.

ഇന്ത്യ നേരിടുന്ന ഭൂമിശാസ്ത്രപരമായ വെല്ലുവിളികളെ നേരിടാന്‍ പര്യാപ്തമാണ് ചിനൂക്കെന്നും രാത്രിയില്‍ സൈനിക നടപടികള്‍ നടത്താന്‍ വരെ ചിനൂക്കിനെ ഉപയോഗിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  റഫാല്‍ ഫൈറ്റര്‍ വിമാനങ്ങളിലേക്ക് എത്തുന്നത്‌പോലെയാണ് ചിനൂക്കിന്റെ വരവെന്നും അടുത്ത യൂണിറ്റ് ഹെവി ലിഫ്റ്റ് ഹെലികോപ്ടര്‍ അസമിലേക്ക് ഉടന്‍ എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഛണ്ഡീഗഡിലെ 12-ാം വിങിലാണ് ചിനൂക്കിനെ എത്തിച്ചത്. അമേരിക്കന്‍ നിര്‍മ്മിത ഇരട്ട എഞ്ചിന്‍ ഹെലികോപ്ടറാണ് ചിനൂക്ക്. ഫെബ്രുവരിയില്‍ ഗുജറാത്തിലെ മുന്ധ്ര തുറമുഖത്ത്  എത്തിച്ച ചിനൂക്ക് ഞായറാഴ്ചയോടെയാണ് ഛണ്ഡീഗഡില്‍ എത്തിയത്. 

ഡിജിറ്റല്‍ കോക്പിറ്റ് സംവിധാനമുള്ള ചിനൂക്ക് നിലവില്‍ 19 രാജ്യങ്ങളുടെ പക്കലുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ യാത്രയ്ക്കും സൈനിക ആവശ്യങ്ങള്‍ക്കായും ചിനൂക്കിനെ ഉപയോഗിക്കാനാവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; അഞ്ചു വയസുകാരി അതീവഗുരുതരാവസ്ഥയില്‍

'മമ്മൂട്ടിയോട് ആരാധനയും ബഹുമാനവും പേടിയും; നിവൃത്തിയുണ്ടായിരുന്നെങ്കിൽ 'തലവൻ' റിലീസ് മാറ്റുമായിരുന്നു'

നാരുകളാൽ സമ്പുഷ്ടം; അമിതവണ്ണം കുറയ്‌ക്കാൻ ഇവയാണ് ബെസ്റ്റ്

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; ഒരു കുട്ടിമരിച്ചു

'പത്ത് വർഷം കൊണ്ട് രാജ്യത്തിനുണ്ടായ വളർച്ച അതിശയിപ്പിക്കുന്നത്'; മോദിയെ പ്രശംസിച്ച് രശ്മിക