ദേശീയം

ഷീല ദീക്ഷിത്ത് മര്യാദയ്ക്ക് ഭരിച്ചിരുന്നെങ്കില്‍ എഎപി ഉണ്ടാകില്ലായിരുന്നു: അരവിന്ദ് കെജ്രിവാള്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എഎപി-കോണ്‍ഗ്രസ് സഖ്യം ചര്‍ച്ചയാകുന്നതിനിടയിലും ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത്തിനെതിരെ ആഞ്ഞടിച്ച് അരവിന്ദ് കെജ്രിവാള്‍. ഷീല ദീക്ഷിത്ത് സര്‍ക്കാര്‍ നല്ലരീതിയില്‍ ഭരണം നടത്തിയിരുന്നെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനെക്കുറിച്ച് താന്‍ ചിന്തിക്കുക പോലുമില്ലായിരുന്നെന്നാണ് കെജ്രിവാളിന്റെ വാക്കുകള്‍. 

ഷീല ദീക്ഷിത്ത് മര്യാദയ്ക്ക് ഭരിച്ചിരുന്നെങ്കില്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയില്ലായിരുന്നു. അവരുടെ ഭരണത്തില്‍ സ്‌കൂളുകള്‍ മുതല്‍ ആശുപത്രികള്‍ വരെ ദയനീയ അവസ്ഥയിലായിരുന്നു, കെജ്രിവാള്‍ പറഞ്ഞു. 

ഡല്‍ഹി സര്‍ക്കാരിന്റെ സ്വതന്ത്ര പ്രവര്‍ത്തനത്തെ തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയും കെജ്രിവാള്‍ സംസാരിച്ചു. പുതിയ സ്‌കൂളുകള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍ തുടങ്ങിയവ സ്ഥാപിക്കുന്നതിന് മോദി സര്‍ക്കാന്‍ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിന് മൂന്ന് വര്‍ഷമായിട്ടും മോദി സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. 

എല്ലാ സംസ്ഥാനങ്ങള്‍ക്കും സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ കഴിയുമെങ്കിലും ഡല്‍ഹിയില്‍ അത് പറ്റില്ല. ഞങ്ങള്‍ക്ക് എല്ലാ കാര്യത്തിനും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണം. ഡല്‍ഹി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയവര്‍ക്ക് ജനങ്ങള്‍ വോട്ട് ചെയ്യരുതെന്നും അവര്‍ അധികാരത്തില്‍ വന്നാല്‍ അടുത്ത അഞ്ച് വര്‍ഷവും ഇതുതന്നെയാവും അവസ്ഥയെന്നും കെജ്രിവാള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍