ദേശീയം

ഒപ്പം നില്‍ക്കുന്നവര്‍ക്ക് സീറ്റ് നല്‍കിയില്ല; ലാലു കുടുംബത്തില്‍ കലാപം; തേജ് പ്രതാപ് പാര്‍ട്ടി സ്ഥാനം രാജിവച്ചു

സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ താന്‍ ആവശ്യപ്പെട്ടവര്‍ക്ക് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് ലാലുപ്രസാദ് യാദവിന്റെ മൂത്തമകന്‍ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് രാജിവച്ചു.  ആര്‍ജെഡി വിദ്യാര്‍ഥി സംഘടനയുടെ അധ്യക്ഷപദത്തില്‍ നിന്നാണ് തേജ് പ്രതാപ് യാദവ് രാജിവെച്ചത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

'ഞാന്‍ പക്വത ഇല്ലാത്തവനാണെന്ന് കരുതുന്നവര്‍ക്കാണ് യഥാര്‍ത്ഥത്തില്‍ പക്വതയില്ലാത്തത്. ഞാന്‍ എന്താണെന്നും എവിടെയാണ് നില്‍ക്കുന്നതെന്നും എനിക്കറിയാം', തേജ് പ്രതാപ് യാദവ് ട്വീറ്റിലൂടെ വ്യക്തമാക്കി. സഹോദരനും ബിഹാര്‍ പ്രതിപക്ഷ നേതാവുമായ തേജ്വസി യാദവുമായുള്ള അഭിപ്രായ ഭിന്നത നേരത്തെയും തേജ് പ്രതാപ് തുറന്ന് പ്രകടിപ്പിച്ചിട്ടുണ്ട്. ഇളയ മകനായ തേജ്വസി യാദവിനെയാണ് ലാലു പ്രസാദ് യാദവ് പാര്‍ട്ടിയുടെ സുപ്രധാന പോസ്റ്റുകള്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ അസന്തുഷ്ടനാണ് തേജ്പ്രതാപ്. 

നേരത്തെ തേജ് പ്രതാപ് യാദവ് വിവാഹ ബന്ധം ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ടും ലാലു കുടുംബത്തില്‍ തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍ തേജ് പ്രതാപ് യാദവിന്റെ പുതിയ നീക്കം സ്ഥാനാര്‍ഥി പട്ടികയുമായി ബന്ധപ്പെട്ടുള്ള സമ്മര്‍ദ്ദ തന്ത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ അടുത്ത ആളുകള്‍ക്ക് സീറ്റ് നല്‍കണമെന്ന് അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍