ദേശീയം

ട്രയിനിനകത്ത് തെരഞ്ഞടുപ്പ് പ്രചാരണം; രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


ഇന്‍ഡോര്‍: ട്രയിനിനകത്ത് പോസ്റ്റര്‍ പതിച്ചതിനെ തുടര്‍ന്ന് രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് റെയില്‍വെ പിഴയിട്ടു. യാത്രക്കാര്‍ സഞ്ചരിക്കുന്ന കോച്ചിനകത്ത് 'ചൗകിദാര്‍ ചോര്‍ ഹേ' കാവല്‍ക്കാരന്‍ കള്ളനെന്ന പോസ്റ്റര്‍ പതിച്ചതിനാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പിഴയിട്ടത്. ഇന്‍ഡോര്‍ റയില്‍വെ സ്‌റ്റേഷനിലാണ് സംഭവം.

മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറി വിവേക് ഖണ്ഡേല്‍ വാല്‍, സിറ്റി കോണ്‍ഗ്രസ് കമ്മിറ്റി വക്താവ് ഗിരീഷ് ജോഷി എന്നിവരില്‍ നിന്നാണ് പിഴയിടാക്കാന്‍ നിര്‍ദ്ദേശിച്ചത്. ഇരുവര്‍ക്കുമെതിരെ റയില്‍വെ ആക്ട് പ്രകാരം കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ കോച്ചിനകത്ത് സ്റ്റിക്കര്‍ പതിക്കുന്ന വീഡിയോയും ആര്‍പിഎഫിന് ലഭിച്ചിട്ടുണ്ട്

പ്രധാനമന്ത്ര നരേന്ദ്രമോദിയുടെ അഴിമതികള്‍ തുറന്നുകാട്ടിയാണ് രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന വിശേഷണം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയത്. രാഹുല്‍ ഗാന്ധിയുടെ 'ചൗകിദാര്‍ ചോര്‍ ഹേ' മുദ്രാവാക്യത്തിന് മറുപടിയായി ബിജെപി 'ഹം ഭീ ചൗകിദാര്‍' എന്ന ഹാഷ്ടാഗുമായി രംഗത്തെത്തിയിരുന്നു. റഫാല്‍ അഴിമതി അടക്കമുള്ള ഉന്നിയിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി ഏറ്റവുമധികം ഉപയോഗിച്ചിരുന്ന പരാമര്‍ശമാണ് കാവല്‍ക്കാരന്‍ കള്ളനാണെന്നുള്ളത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍