ദേശീയം

ട്രോളുകള്‍ ഉണ്ടാക്കുന്നതിന് ചെലവഴിക്കുന്ന പണം വികസനത്തിന് ഉപയോഗിക്കൂ; ബിജെപിയെ ഉപദേശിച്ച് ഊര്‍മിള 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വികസനത്തിന്റെ പേരില്‍ ബിജെപിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് നടിയും കോണ്‍ഗ്രസ് നേതാവുമായ ഊര്‍മിള. മറ്റുളളവരെ അധിക്ഷേപിക്കാന്‍ ട്രോളുകള്‍ ഉണ്ടാക്കുന്നതിന് ചെലവഴിക്കുന്ന പണം വികസനത്തിന് ഉപയോഗിച്ചാല്‍ ചുറ്റിലും ഇത് ദൃശ്യമാകുമെന്ന് ഊര്‍മിള പറഞ്ഞു. വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് വളരുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷം കണ്ടതും ഈ വളര്‍ച്ചയാണ്. ഇത് തടയണമെന്നും ഊര്‍മിള പറഞ്ഞു.

കഴിഞ്ഞദിവസമാണ് ഊര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം. മറ്റുളളവരെ അധിക്ഷേപിക്കാന്‍ ട്രോളുകള്‍ ഉണ്ടാക്കുന്നതിന് ചെലവഴിക്കുന്ന പണം വികസനത്തിന് ഉപയോഗിച്ചാല്‍ ചുറ്റിലും ഇത് ദൃശ്യമാകുമെന്ന് ബിജെപിയെ ഉദ്ദേശിച്ച് ഊര്‍മിള പറഞ്ഞു. 

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍, താരങ്ങള്‍ തുടങ്ങിയവരെ ലക്ഷ്യം വെച്ചുളള ട്രോളുകള്‍ നിരന്തരം വിമര്‍ശിക്കപ്പെടുകയാണ്. ഭീഷണിയുടെയും അധിക്ഷേപത്തിന്റെയും രൂപത്തിലാണ് ഇത്തരം ട്രോളുകള്‍. മാധ്യമ സാമൂഹ്യപ്രവര്‍ത്തനമേഖലകളില്‍ സജീവമായി ഇടപെടുന്ന നിരവധി സ്ത്രീകള്‍ക്ക് നേരെ ബലാത്സംഗ, വധ ഭീഷണികള്‍ മുഴക്കുകയുണ്ടായതായും ഊര്‍മിള ഓര്‍മ്മിപ്പിച്ചു.

വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് വളരുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷം കണ്ടതും ഈ വളര്‍ച്ചയാണ്. ഇത് തടയണമെന്നും ഊര്‍മിള പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത