ദേശീയം

ഒപ്പം ക്രിക്കറ്റ് കളിച്ച തന്നെ പ്രസിഡന്റ് ആയ ശേഷം രാഹുല്‍ കാണാന്‍ കൂട്ടാക്കിയില്ല; ബിജെപിയില്‍ ചേര്‍ന്നത് ഒരാഴ്ച കൊണ്ടെടുത്ത തീരുമാനം: ടോം വടക്കന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എഐസിസി അധ്യക്ഷന്‍ ആയതിനു ശേഷം രാഹുല്‍ ഗാന്ധിയെ കാണാനായിട്ടില്ലെന്ന് കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ ചേര്‍ന്ന ടോം വടക്കന്‍. സോണിയ ഗാന്ധിയുടെ കാലത്ത് പാര്‍ട്ടിയില്‍ ഇതായിരുന്നില്ല സ്ഥിതിയെന്നും മറ്റുള്ളവരെ കേള്‍ക്കാനെങ്കിലും അവര്‍ സമയം കണ്ടെത്തിയിരുന്നെന്നും വടക്കന്‍ പറഞ്ഞു. മൈ നേഷനുമായുള്ള അഭിമുഖത്തിലാണ് ടോം വടക്കന്റെ പരാമര്‍ശങ്ങള്‍.

രാഷ്ട്രീയത്തില്‍ ഇറങ്ങും മുമ്പ് രാഹുലുമായി ക്രിക്കറ്റ് കളിച്ചിട്ടുള്ളയാളാണ് ഞാന്‍. അന്നെല്ലാം മിക്കവാറും തമ്മില്‍ കാണുമായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ ആയതിനു ശേഷം രാഹുലിനെ കണ്ടിട്ടേയില്ല. ഒരു വര്‍ഷം മുമ്പാണ് അവസാനമായി രാഹുലുമായി കൂടിക്കാഴ്ച നടത്തിയതെന്ന് വടക്കന്‍ പറഞ്ഞു.

സോണിയ ഇങ്ങനെയായിരുന്നില്ല. അവര്‍ മറ്റുള്ളവരെ കേള്‍ക്കാന്‍ സമയം കണ്ടെത്തിയിരുന്നു. കൂടുതല്‍ ജനാധിപത്യപരമായിരുന്നു കാര്യങ്ങള്‍. ഇപ്പോഴത്തെ അവസ്ഥ നമ്മെ ആരും കേള്‍ക്കുന്നില്ല എന്നതാണ്. താന്‍ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് എന്നു നിരന്തരം പറയുകയല്ലാതെ അതിനായി രാഹുല്‍ ഒന്നും ചെയ്യുന്നില്ല. രാഹുലിനെ ഒരു തൈച്ചെടി മാത്രമായേ താന്‍ കാണുന്നുള്ളൂ. സ്വയം വലുതായെന്നു കാണിക്കാന്‍ മറ്റുള്ളവരെ വെട്ടിമാറ്റുകയാണ് രാഹുല്‍- വടക്കന്‍ കുറ്റപ്പെടുത്തി.

ബിജെപിയുടെ രാജ്യസഭാംഗം രാകേഷ് സിന്‍ഹയുമായി ഒരു ടെലിവിഷന്‍ സ്റ്റുഡിയോയില്‍ വച്ചു നടത്തിയ ചര്‍ച്ചയാണ് തന്നെ ബിജെപിയില്‍ എത്തിച്ചതെന്ന് വടക്കന്‍ പറഞ്ഞു. ഒരാഴ്ച കൊണ്ടാണ് കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചത്.

ഈ തെരഞ്ഞെടുപ്പില്‍ ബിജെപി തനിക്കു സീറ്റ് നല്‍കിയതാണ്. അതു വേണ്ടെന്നു പറയുകയായിരുന്നു. ബിജെപിയില്‍ താന്‍ പുതിയ ആളാണ്. പ്രവര്‍ത്തകരുമായി ബന്ധമില്ല. തന്നെ സ്ഥാനാര്‍ഥിയാക്കിയാല്‍ അവര്‍ക്കതു പ്രയാസമുണ്ടാക്കുമെന്ന് വടക്കന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ