ദേശീയം

'അബു മുഹമ്മദ് അല്‍-ബംഗാളി'; ബംഗാള്‍ മേഖലയില്‍ തലവനെ പ്രഖ്യാപിച്ച് ഐഎസ്: ഉടന്‍ വരുമെന്ന് മുന്നറിയിപ്പ്, അതീവ ജാഗ്രതയില്‍ രാജ്യം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യ-ബംഗ്ലാഗാദേശ് മേഖലയില്‍ പുതിയ തലവനെ പ്രഖ്യാപിച്ച് ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ്. അബു മുഹമ്മദ് അല്‍-ബംഗാളി എന്നാണ് മേഖലയിലെ തലവന്റെ പേരെന്ന് കഴിഞ്ഞ ദിവസം ഐഎസിന്റേതായി പ്രചരിക്കപ്പെട്ട പോസ്റ്ററില്‍ പറയുന്നു. ഇന്ത്യയിലും ബംഗ്ലാദേശിലും ആക്രമണം നടത്തുമെന്നാണ് ഭീകര സംഘടനയുടെ ഭീഷണി.

'ബംഗാള്‍-ഹിന്ദ് മേഖലയില്‍ ഖലീഫയുടെ പോരാളികളെ അമര്‍ച്ച ചെയ്തുവെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ നിങ്ങള്‍ തെറ്റി, ഞങ്ങളെയൊരിക്കലും അമര്‍ച്ച ചെയ്യാന്‍ സാധിക്കില്ല. പ്രതികാരം ചെയ്യാനുള്ള ആഗ്രഹത്തില്‍ നിന്ന് ഒരിക്കലും പിന്‍മാറില്ല'. ഇംഗ്ലീഷിലും ഹിന്ദിയിലും ബംഗാളിയിലും പുറത്തിറക്കിയ പോസ്റ്ററില്‍ ഐഎസ് പറയുന്നു. 

ബംഗ്ലാദേശിലെ ധാക്കയില്‍ സിനിമ തീയറ്ററിന് സമീപം സ്‌ഫോടനം നടത്തിയതിന് പിന്നാലെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം അതീവ ജാഗ്രതയോടെ നിരീക്ഷിച്ച് വരികയാണ്. കഴിഞ്ഞ ദിവസം നടന്നത് പരിഭ്രാന്തി പടര്‍ത്താനുള്ള ശ്രമമായിരുന്നു എന്നും ശരിക്കുള്ള ആക്രമണം ഉടന്‍ പ്രതീക്ഷിക്കാമെന്നുമാണ് ഇന്ത്യന്‍ അധികൃതരുടെ വിലയിരുത്തല്‍. ബ്ലാഗ്ലാദേശിലും പശ്ചിമ ബംഗാളിലും ആക്രമണം നടന്നേക്കാമെന്നും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ഐഎസിനോട് ആഭിമുഖ്യമുള്ള ടെലഗ്രാം ചാനല്‍ വഴി കഴിഞ്ഞ ദിവസം ഉടന്‍ വരുന്ന എന്ന തരത്തിലുള്ള പോസ്റ്ററുകള്‍ പ്രചരിപ്പിച്ചിരുന്നു. കേരളത്തില്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു എന്ന ഐഎസ് ബന്ധമുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് അറസ്റ്റിലായ റിയാസ് അബൂബക്കറിന്റെ വെളിപ്പെടുത്തലും സ്ഥിതിഗതികളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. ശ്രീലങ്കയിലെ ആക്രമണത്തിന് പിന്നാലെ കേരളത്തില്‍ നടത്തിയ തിരച്ചിലിലാലണ് എന്‍ഐഎ റിയാസിനെ അറസ്റ്റ് ചെയ്തത്. പാലക്കാട് സ്വദേശിയായ ഇയാളിപ്പോള്‍ റിമാന്‍ഡിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ