ദേശീയം

ബംഗാളില്‍ തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ സൈനികരുടെ ക്യാമ്പില്‍ വെടിവെപ്പ് ; ഒരു ജവാന്‍ കൊല്ലപ്പെട്ടു 

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത : പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ അസം റൈഫിള്‍സ് ജവാന്മാരുടെ ക്യാമ്പില്‍ വെടിവെപ്പ്. ഒരു ജവാന്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. 

ലക്ഷ്മികാന്ത് ബര്‍മന്‍ എന്ന അസം റൈഫിള്‍സ് ജവാനാണ് സഹസൈനികര്‍ക്ക് നേര്‍ക്ക് നിറയൊഴിച്ചത്. ബര്‍മന്‍ 18 റൗണ്ട് വെടിയുതിര്‍ത്തു എന്നാണ് റിപ്പോര്‍ട്ട്. എഎസ്‌ഐ ബോലാനാഥ് ദാസ് എന്ന ജവാനാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു.

അനില്‍ രാജ്ബന്‍ഷി, റാന്‍ടു മണി എന്നീ ജവാന്മാര്‍ക്കാണ് പരിക്കേറ്റത്. അക്രമം നടത്തിയ ജവാനായ ലക്ഷ്മികാന്ത് ബര്‍മനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ജവാന്‍ മറ്റുള്ളവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ