ദേശീയം

ഹിന്ദുക്കളും അക്രമാസക്തരാകും; രാമായണവും മഹാഭാരതവും തെളിവ്: സീതാറാം യെച്ചൂരി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹിന്ദുക്കളും അക്രമാസക്തരാകുമെന്ന് ഇതിഹാസങ്ങളായ മഹാഭാരതവും രാമായണവും തെളിയിക്കുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഹിന്ദുക്കള്‍ അക്രമത്തില്‍ വിശ്വസിക്കുന്നില്ല എന്ന ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ് താക്കൂറിന്റെ പ്രസ്താവനയെ കുറിച്ചായിരുന്നു യെച്ചൂരിയുടെ വിവാദ പരാമര്‍ശം. 

' ഹിന്ദുക്കള്‍ അക്രമത്തില്‍ വിശ്വസിക്കുന്നില്ല എന്നാണ് പ്രജ്ഞ സിങ് പറയുന്നത്. നിരവധി രാജാക്കന്‍മാര്‍ രാജ്യത്ത് യുദ്ധം നടത്തിയിട്ടുണ്ട്. യുദ്ധങ്ങളും അക്രമങ്ങളും കൊണ്ട് നിറഞ്ഞതാണ് മഹാഭാരതവും രാമാണയവും. അതുയര്‍ത്തി പ്രചാരണം നടത്തിയിട്ട് ഹിന്ദുക്കള്‍ അക്രമകാരികളാകില്ല എന്നാണോ നിങ്ങള്‍ പറയുന്നത്? ഒരു മതം അക്രമത്തില്‍ ഏര്‍പ്പെടുന്നുവെന്നും ഞങ്ങള്‍ ഹിന്ദുക്കള്‍ അക്രമകാരികളല്ലെന്നും പറയുന്നതിന്റെ യുക്തി എന്തണ്?'- അദ്ദേഹം ചോദിച്ചു. 

ലോക്‌സഭ തെരഞ്ഞെടുപ്പ് അതിന്റെ പ്രധാനപ്പെട്ട ഘട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ ബിജെപി അതിന്റെ ഹിന്ദുത്വ അജണ്ടയിലേക്ക് തിരിച്ചുവന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി