ദേശീയം

തെരഞ്ഞെടുപ്പ്‌ ദിവസം അമേഠിയില്‍ രാഹുലിനെ കണ്ടില്ല; മുങ്ങിയെന്ന് സ്മൃതി ഇറാനി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റും അമേഠിയിലെ സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുപ്പ്‌ ദിവസം മണ്ഡലത്തില്‍ കണ്ടില്ല. മറ്റ് സംസ്ഥാനങ്ങളില്‍ തെരഞ്ഞടുപ്പ് റാലികളില്‍ പങ്കെടുക്കാനുള്ളതുകൊണ്ടാണ് രാഹുലിന് മണ്ഡലത്തില്‍ എത്താന്‍ കഴിയാഞ്ഞതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. 

ഹരിയാനയിലും ഡല്‍ഹിയിലുമായിരുന്നു അമേഠിയിലെ തെരഞ്ഞെടുപ്പ്‌
ദിവസം രാഹുലിന്റെ പ്രചാരണം. അമേഠിയില്‍ നിന്ന് ഇത് നാലാം തവണയാണ് രാഹുല്‍ ജനവിധി തേടുന്നത്. രാഹുല്‍ മത്സരിച്ച മറ്റു മണ്ഡലമായ വയനാട്ടിലും പോളിംഗ് ദിവസം രാഹുല്‍ എത്തിയിരുന്നില്ല.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ അഭിമുഖികരിക്കുന്ന ആദ്യപൊതുതെരഞ്ഞടുപ്പായതുകൊണ്ടാണ് മണ്ഡലത്തില്‍ എത്താന്‍ കഴിയാതെ പോയതെന്ന് യുപിയുടെ ചുമതലയുള്ള പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. സ്വന്തം മണ്ഡലത്തില്‍ കേന്ദ്രീകരിക്കുന്നതിലപ്പുറം രാജ്യമാകെ പാര്‍ട്ടിയെ വിജയപ്പിക്കുകയെന്നാതാണ് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമെന്നും നേതാക്കള്‍ പറയുന്നു.

എന്നാല്‍ അമേഠിയിലെ ജനങ്ങളെ ചതിച്ചെന്ന് ബോധ്യപ്പെട്ടതിനാലാണ് തെരഞ്ഞെടുപ്പ്‌ ദിവസം രാഹുല്‍ മുങ്ങിയതെന്ന് എതിര്‍സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൂത്ത് പിടിത്തം നടത്തിയതായും ഇറാനി ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ