ദേശീയം

സുപ്രിംകോടതി പരിസരത്ത് നിരോധനാജ്ഞ ; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡനപരാതി തള്ളിയ ആഭ്യന്തര അന്വേഷണ സമിതിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രതിഷേധം അരങ്ങേറിയ സാഹചര്യത്തില്‍ സുപ്രിംകോടതി പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡല്‍ഹി പൊലീസാണ് 144 പ്രഖ്യാപിച്ചത്. രാവിലെ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എന്നാല്‍ പിന്നീടും പ്രതിഷേധം ശക്തമായതോടെയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. 

വാട്‌സ് ആപ്പ് കൂട്ടായ്മയാണ് സുപ്രിംകോടതി ആഭ്യന്തര അന്വേഷണ സമിതിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. നിരവധി വനിതകളാണ് കോടതിക്ക് മുന്നില്‍ പ്രതിഷേധവുമായി എത്തിയത്. സമിതി പരാതിക്കാരിയുടെ ഭാഗം കേള്‍ക്കാതെ ഏകപക്ഷീയമായി തീരുമാനത്തിലെത്തി എന്നാരോപിച്ചാണ് പ്രതിഷേധം അരങ്ങേറിയത്. ഒരു വിഭാഗം അഭിഭാഷകരും പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തി.

പ്രതിഷേധിച്ച 30 ഓളം വനിതാ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. യുവതിയുടെ പരാതിയില്‍ നീതിയുക്തമായ അന്വേഷണം വേണമെന്ന് നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ വിമന്‍ ജനറല്‍ സെക്രട്ടറി ആനി രാജ ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സുപ്രിംകോടതിക്ക് മു്ന്നിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 

സുപ്രിംകോടതി ജഡ്ജിമാരായ ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ഇന്ദു മല്‍ഹോത്ര, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങിയ ആഭ്യന്തര അന്വേഷണ സമിതിയാണ് സുപ്രിംകോടതി മുന്‍ ജീവനക്കാരിയായ യുവതിയുടെ പീഡന പരാതി തള്ളിയത്. ചീഫ് ജസ്റ്റിസ് ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ച് യുവതി സുപ്രിംകോടതിയിലെ ജഡ്ജിമാര്‍ക്ക് സത്യവാങ്മൂലം നല്‍കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി