ദേശീയം

'ഭര്‍ത്താവിന് ജാമ്യം നല്‍കരുത്, ഇനിയും സ്ത്രീകളെ പീഡിപ്പിക്കും'; പ്രതിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഭാര്യ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ; പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന ആവശ്യവുമായി ഭാര്യ രംഗത്ത്. റിയല്‍ എസ്റ്റേറ്റ് വ്യവസായി രാധാകൃഷ്ണന്റെ (37) ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ഭാര്യയാണ് കോടതിയെ സമീപിച്ചത്. ജാമ്യം ലഭിച്ചാല്‍ മറ്റു സ്ത്രീകളെ പീഡിപ്പിക്കുന്നത് ഇയാള്‍ തുടരുമെന്നാണ് അവര്‍ കോടതിയെ അറിയിച്ചത്. തമിഴ്‌നാട് ഇറോഡ് ജില്ലയിലെ കോടതിയിലാണ് സംഭവം.

ഭര്‍ത്താവ്‌ ഒട്ടേറെ സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ട്. ജാമ്യം ലഭിച്ചാല്‍ ഇനിയും ഇത് തുടരും. അതിനാല്‍ ജാമ്യം നല്‍കരുതെന്നാണ് ഭാര്യ ഹര്‍ജിയില്‍ പറയുന്നത്. താന്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. 

നാലു വര്‍ഷമാണ് കോളെജ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ രാധാകൃഷണന്‍ പീഡിപ്പിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയാണ് വീണ്ടും വഴങ്ങാന്‍ പ്രേരിപ്പിച്ചത്. രണ്ടു തവണ ഗര്‍ഭഛിദ്രം നടത്തിയതായും പരാതിയില്‍ പറയുന്നു. ഇതിന് പിന്നാലെ രാധാകൃഷ്ണന്റെ സുഹൃത്തിന്റെ ഭാര്യയും തന്നെ നിരവധി തവണ പീഡിപ്പിച്ചിട്ടുണ്ടെന്ന പരാതിയുമായി രംഗത്തെത്തി. പോക്‌സോ അടക്കമായാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍