ദേശീയം

ബുദ്ധപൂര്‍ണിമ ആഘോഷത്തിനിടെ പശ്ചിമ ബംഗാളിലും ബംഗ്ലാദേശിലും ചാവേര്‍ ആക്രമണത്തിന് സാധ്യത ; ഇന്റലിജന്‍സ് മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ബുദ്ധപൂര്‍ണിമ ആഘോഷത്തിനിടെ പശ്ചിമ ബംഗാളിലും ബംഗ്ലാദേശിലും ചാവേര്‍ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ബുദ്ധമത ക്ഷേത്രത്തിലോ ഹിന്ദു ക്ഷേത്രത്തിലോ ഗര്‍ഭിണിയായ സ്ത്രീയുടെ വേഷത്തിലെത്തി ആക്രമണം നടത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. 

ഇസ്ലാമിക് സ്‌റ്റേറ്റ്, ജമാഅത്ത്ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശ് എന്നീ ഭീകരസംഘടനകള്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിടുന്നുവെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. ഇതിന്‍രെ പശ്ചാത്തലത്തില്‍ ബംഗാളിലെ ഹിന്ദു ബുദ്ധ ക്ഷേത്രങ്ങള്‍ക്ക് സുരക്ഷ ശക്തിപ്പെടുത്തി. നാളെയാണ് ബുദ്ധപൂര്‍ണിമ. 

രണ്ടാഴ്ച മുമ്പ് ഐഎസ് അനുകൂല ടെലഗ്രാം ഗ്രൂപ്പില്‍ ബംഗാളിനെ ആക്രമിക്കുമെന്ന തരത്തിലുള്ള ഭീഷണി സന്ദേശം വന്നിരുന്നു. ഇത് പരിഗണിച്ചാണ് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഈസ്റ്റര്‍ദിന സ്‌ഫോടനങ്ങള്‍ക്ക് മുമ്പ് സമാനമായ മുന്നറിയിപ്പ് ശ്രീലങ്കയ്ക്കും ലഭിച്ചിരുന്നു. എന്നാല്‍ ശ്രീലങ്ക അത് അവഗണിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. 

കേരളത്തിലും ഐ എസ് ഭീകരര്‍ ചാവേറാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി എന്‍ ഐ എ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാലക്കാട് നിന്നും എന്‍ഐഎ കസ്റ്റഡിയിലെടുത്ത റിയാസ് അബുബക്കറെ ചോദ്യം ചെയ്തതില്‍ നിന്നാണ് ദേശീയ അന്വേഷണ ഏജന്‍സി ഇക്കാര്യം കോടതിയെ അറിയിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി