ദേശീയം

മായാവതി ദേശീയതയുടെ അടയാളം; ഞാനവരെ സ്‌നേഹിക്കുന്നു, ബഹുമാനിക്കുന്നു: രാഹുല്‍ ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മായാവതി ദേശീയതയുടെ അടയാളമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അവര്‍ രാജ്യത്തിന് നല്‍കിയ സംഭാവനകളെ ബഹുമാനിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുലിന്റെ പരാമര്‍ശം.

മായാവതി കോണ്‍ഗ്രസുകാരിയല്ല. പക്ഷെ അവര്‍ രാജ്യത്തിന് നല്‍കുന്ന സന്ദേശം ദേശീയത ഉയര്‍ത്തിപ്പിടിക്കുന്നതാണ്. അവരെ ഞാന്‍ സ്‌നേഹിക്കുന്നു, ബഹുമാനിക്കുന്നു. അവരുടെ ആശയങ്ങളോട് രാഷ്ട്രീയപരമായി ഏറ്റുമുട്ടുമ്പോള്‍ തന്നെ അവര്‍ നല്‍കിയ സംഭാവനകളെ ആദരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്തെ ദളിത് നേതാക്കളില്‍ പ്രമുഖയാണ് മായാവതി. തെരഞ്ഞടുപ്പ് ഘട്ടങ്ങളില്‍ പലപ്പോഴും കോണ്‍ഗ്രസ് -ബിജെപി പാര്‍ട്ടിയുടെ രൂക്ഷമായ വിമര്‍ശനവും മായവതി നേരിട്ടുരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്ത്രീകളെ അധിക്ഷേപിക്കുന്ന നേതാക്കള്‍ക്കെതിെര തെരഞ്ഞെടുപ്പ് കമീഷന്‍ നടപടിയെടുക്കണമെന്ന് മായാവതി ഇന്ന് ആവശ്യപ്പെട്ടിരുന്നു.  പല നേതാക്കളും എതിര്‍സ്ഥാനത്തുള്ള വനിത സ്ഥാനാര്‍ഥികളെ നേരിടുന്നത് അവര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തികൊണ്ടാണ്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമീഷന്‍ ശക്തമായ നടപടിയെടുക്കുന്നില്ലെന്നും മായാവതി ആരോപിച്ചു.

ആല്‍വാര്‍ കൂട്ടബലാത്സംഗകേസ് പ്രതികളെ സംരക്ഷിക്കുന്ന കോണ്‍ഗ്രസ്? സര്‍ക്കാറിനെതിരെയും പൊലീസിനെതിരെയും സുപ്രീംകോടതി നടപടിയെടുക്കണം. ആല്‍വാര്‍ കൂട്ടബലാത്സംഗ ഇര ദലിത് സ്ത്രീയായതു കൊണ്ട്?മാത്രമല്ല അവര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നത്, രാജ്യത്തെ എല്ലാ സ്ത്രീകളുടെയും അവസ്ഥ ഇതാണെന്നും മായാവതി ചൂണ്ടിക്കാട്ടി. സ്ത്രീസുരക്ഷ പ്രസംഗിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ആ വിഷയത്തില്‍ പരാജയമാണെന്നും മായാവതി ആരോപിച്ചു.

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ നാലു തവണ ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രിയായ മായാവതി പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്നവരും ധാരാളമുണ്ട്. വിലപേശല്‍ ശക്തി ഏറ്റവും കൂടുതലുള്ള നേതാവായി മായാവതി മാറുന്നു. യുപിയുടെ രാഷ്ട്രീയ ചിത്രം വരയ്ക്കുന്നത് ഇപ്പോള്‍ മായാവതിയാണ്. മായാവതിയുടെ ഏറ്റവും വലിയ അവസരവും അതാണെന്നാണ് ഒരു വിഭാഗത്തിന്റെ കണക്കുകൂട്ടല്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ