ദേശീയം

വൈകിയെത്തി; മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ദിഗ് വിജയ് സിംഗിന് വോട്ട് ചെയ്യാനായില്ല 

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ മുന്‍ മുഖ്യമന്ത്രിയും ഭോപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ദിഗ് വിജയ് സിംഗിന് ഇത്തവണ വോട്ട് ചെയ്യാനായില്ല. രഘോഗര്‍ഹിലെ പോളിംഗ് ബൂത്തില്‍ വൈകിയെത്തിയതിനെ തുടര്‍ന്നാണ് വോട്ട് രേഖപ്പെടുത്താനാവാതെ പോയത്. ഇതേ തുടര്‍ന്ന് ദിഗ് വിജയ് സിംഗ് മടങ്ങിപ്പോയി. വോട്ടു ചെയ്യാനാവത്തതില്‍ അതീവ ദു:ഖമുണ്ടെന്നും അടുത്തതവണ താന്‍ ഭോപ്പാല്‍ മണ്ഡലത്തില്‍ പേര്‍ രജിസറ്റര്‍ ചെയ്യുമെന്ന് ദിഗ് വിജയ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

മധ്യപ്രദേശിലെ എട്ടുമണ്ഡലങ്ങളാണ് ആറാംഘട്ട വോട്ടടുപ്പില്‍ ജനവിധി തേടുന്നത്. മധ്യപ്രദേശിലെ ഭോപ്പാലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗും ബിജെപി സ്ഥാനാര്‍ത്ഥിയായി മാലേഗാവ് സ്‌ഫോടന കേസ് പ്രതി പ്രജ്ഞ സിംഗ് ഠാക്കൂറും ഏറ്റുമുട്ടുന്നതാണ് ഏറ്റവും ശ്രദ്ധേയമായ മത്സരം. 1989 മുതലുള്ള കഴിഞ്ഞ എട്ട് തിരഞ്ഞെടുപ്പുകളിലും ബിജെപി മാത്രം ജയിച്ചിട്ടുള്ള സീറ്റാണിത്. 

താങ്കള്‍ ലോക്‌സഭയിലേയ്ക്ക് മത്സരിക്കുകയാണെങ്കില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കോണ്‍ഗ്രസ് ജയിച്ചിട്ടില്ലാത്ത ഒരു സീറ്റില്‍ മത്സരിക്കണമെന്ന മുഖ്യമന്ത്രി കമല്‍നാഥിന്റെ ആവശ്യം പരിഗണിച്ചും വെല്ലുവിളി ഏറ്റെടുത്തുമാണ് ദിഗ് വിജയ് സിംഗ് ഇവിടെ ജനവിധി തേടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു