ദേശീയം

കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള മുന്നണിക്കു സാധ്യതയില്ല; ചന്ദ്രശേഖര റാവു വന്നത് ക്ഷേത്ര ദര്‍ശനത്തിനെന്ന് സ്റ്റാലിന്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം രാജ്യത്ത് ബിജെപി ഇതര, കോണ്‍ഗ്രസ് ഇതര മൂന്നാം മുന്നണിയുണ്ടാവാന്‍ സാധ്യത കാണുന്നില്ലെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. എന്നാല്‍ ഇക്കാര്യത്തില്‍ 23നു വോട്ടെണ്ണിക്കഴിഞ്ഞ ശേഷമേ വ്യക്തത വരൂവെന്ന് സ്റ്റാലിന്‍ പറഞ്ഞു.

കോണ്‍ഗ്രസും ബിജെപിയും ഇല്ലാത്ത മൂന്നാംമുന്നണിക്കായി ശ്രമിക്കുന്ന ടിആര്‍എസ് നേതാവ് കെ ചന്ദ്രശേഖര റാവു  സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ ഡിഎംകെ അധ്യക്ഷന്റെ അഭിപ്രായ പ്രകടനം. ചന്ദ്രശേഖര റാവു തന്നെ വന്നു കണ്ടത് സഖ്യരൂപീകരണത്തിനല്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു.

തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനായാണ് ചന്ദ്രശേഖര റാവു വന്നത്. അതിനിടെ  സൗഹൃദ സന്ദര്‍ശനം എന്ന നിലയില്‍ തന്നെയും ക്ണ്ടതാണെന്ന് സ്റ്റാലിന്‍ വിശദീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍