ദേശീയം

പരീക്ഷയില്‍ തോറ്റു, കോളജ് ഫീസ് കാമുകി കെട്ടണമെന്ന് കാമുകന്‍; ക്രിമിനല്‍ കേസ്

സമകാലിക മലയാളം ഡെസ്ക്

രീക്ഷയില്‍ തോറ്റതിന് കാമുകിയോട് നഷ്ടപരിഹാരമായി കൊളജ് ഫീസ് കെട്ടാന്‍ ആവശ്യപ്പെട്ട് കാമുകന്‍. ഔറംഗബാദിലാണ് വിചിത്രമായ സംഭവം നടന്നത്. ഹോമിയോപതി ആദ്യ വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ് 21 കാരനായ കാമുകന്‍.  കാമുകി നിരന്തരം ശല്യപെടുത്തിയതാണ് തന്റെ പരാജയകാരണമെന്നും അതിന് പകരമായി പെണ്‍കുട്ടി ഫീസ് അടയ്ക്കണമെന്നുമായിരുന്നു കാമുകന്റെ ആവശ്യം. തന്റെ ആവശ്യം നിരാകരിച്ച കാമുകിയെ ഭീഷണിപ്പെടുത്തിയതിന് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. 

പരീക്ഷയില്‍ തോറ്റത് മൂലം നാലുവര്‍ഷത്തെ കോഴ്‌സ് ആദ്യവര്‍ഷം തന്നെ കാമുകന് നിര്‍ത്തേണ്ട അവസ്ഥയാണ്. ഇതിനാലാണ് ആദ്യവര്‍ഷത്തെ ഫീസ് കാമുകി നല്‍കണണെന്ന വിചിത്ര ആവശ്യം ഇയാള്‍ ഉന്നയിച്ചത്. 

പെണ്‍കുട്ടി ആവശ്യം നിരസിച്ചെന്ന് മാത്രമല്ല, കാമുകനുമായുള്ള ബന്ധവും അവസാനിപ്പിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ കാമുകന്‍ പെണ്‍കുട്ടിയെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും സമൂഹമാധ്യമങ്ങളില്‍ മോശം പ്രചാരണം നടത്തി. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ പെണ്‍കുട്ടി വീട്ടുകാരുടെ സഹായത്തോടെ പൊലീസില്‍ പരാതിപ്പെട്ടു. കാമുകനെതിരെ പൊലീസ് ക്രിമിനല്‍ കേസെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത