ദേശീയം

വഴിയില്‍ മോദി വിളി, കാര്‍ നിര്‍ത്തി പ്രിയങ്ക ഇറങ്ങി; ബിജെപി പ്രവര്‍ത്തകരെ കയ്യിലെടുത്തു; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍; കോണ്‍ഗ്രസിന്റെ സ്റ്റാര്‍ പ്രചാരകയാണ് പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പ് പിടിക്കണം എന്ന ലക്ഷ്യെേത്താടെ ഓരോ മണ്ഡലങ്ങളിലും വലിയ രീതിയിലുള്ള  പ്രചാരണമാണ് വടക്കുന്നത്. ഇപ്പോള്‍ വലിയ ചര്‍ച്ചയാവുന്നത് ഇന്‍ഡോറിലെ പ്രിയങ്കയുടെ പ്രചാരണ പരിപാടിയാണ്. പ്രിയങ്കയെ അധിക്ഷേപിക്കാനായി മോദിയ്ക്ക് ജയ് വിളിച്ചവരോടുള്ള പ്രിയങ്കയുടെ പെരുമാറ്റമാണ് വലിയ കൈയടി വാങ്ങുന്നത്‌. 

ഇന്‍ഡോറില്‍ വാഹന പ്രചാരണ ജാഥയ്ക്കിടെയാണ് സംഭവം. കാറില്‍ പോവുകയായിരുന്ന പ്രിയങ്ക ഗാന്ധിയെ കണ്ട് ബിജെപി പ്രവര്‍ത്തകര്‍ മോദി അനുകൂല മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. ഇത് കണ്ട് പ്രിയങ്ക കൈ ഉയര്‍ത്തി ഇവരെ അഭിവാദ്യം ചെയ്തു. ഇതോടെ ബിജെപി പ്രവര്‍ക്കര്‍ക്ക് ആവേശം കൂടി. അവര്‍ കൂടുതല്‍ ശബ്ദത്തില്‍ മുദ്രാവാക്യം കേള്‍ക്കാന്‍ തുടങ്ങി.  ഇപ്പോഴാണ്  ഒരല്‍പ്പം പോലും താമസിക്കാതെ അവര്‍ തന്റെ വാഹനം നിര്‍ത്തി താഴെയിറങ്ങിയത്. 

ബിജെപി പ്രവര്‍ത്തകര്‍ പ്രിയങ്ക അടുത്തെത്തിയപ്പോള്‍ മോദി അനുകൂല മുദ്രാവാക്യം വിളിച്ചു. വാഹനത്തില്‍ നിന്ന് ജനങ്ങളെ നോക്കി കൈവീശുകയായിരുന്ന പ്രിയങ്കാ ഗാന്ധി ബിജെപി പ്രവര്‍ത്തകരുടെ ആവേശത്തോടെയുള്ള മുദ്രാവാക്യം വിളി കണ്ട്. ഒട്ടും താമസിയാ ഒരല്‍പ്പം പോലും താമസിക്കാതെ അവര്‍ തന്റെ വാഹനം നിര്‍ത്തി താഴെയിറങ്ങി. നേരെ ബിജെപി പ്രവര്‍ത്തകരുടെ അടുത്തേക്ക് പോയ പ്രിയങ്ക ഓരോരുത്തര്‍ക്കും കൈകൊടുത്തു.

പിന്നീടായിരുന്നു പ്രിയങ്കയുടെ സംസാരം. 'നിങ്ങളുടെ രാഷ്ട്രീയം നിങ്ങള്‍ക്ക്, ഞങ്ങളുടെ രാഷ്ട്രീയം ഞങ്ങള്‍ക്ക്. എല്ലാവിധ ആശംസകളും,' എന്നായിരുന്നു പ്രിയങ്ക ബിജെപി പ്രവര്‍ത്തകരോട് പറഞ്ഞത്. പ്രിയങ്കാ ഗാന്ധിയുടെ ഈ രീതിയിലുള്ള പ്രതികരണം ബിജെപി പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ പ്രിയങ്കയുടെ പ്രതികരണത്തില്‍ അവര്‍ ഏറെ സന്തുഷ്ടരുമായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രിയങ്കാ ഗാന്ധിക്കും കോണ്‍ഗ്രസിനും വിജയാശംസകള്‍ നേര്‍ന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ഇവരെ മടക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത