ദേശീയം

ബിജെപി ജയിച്ചുകഴിഞ്ഞു, അവസാന ഘട്ടം കൂടി കഴിയുമ്പോള്‍ ഭൂരിപക്ഷം 300 കടക്കും: അമിത് ഷാ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന്റെ ആറുഘട്ടങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ ഭൂരിപക്ഷം മറികടന്നതായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അവസാനഘട്ടം കൂടി പൂര്‍ത്തിയാകുമ്പോള്‍ ഇത് 300 കടക്കുമെന്നും അമിത് ഷാ മാധ്യമങ്ങളോട് പറഞ്ഞു.

വോട്ടെടുപ്പിന്റെ അഞ്ചും ആറും ഘട്ടങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ ബിജെപി ഭൂരിപക്ഷം മറികടന്നു എന്ന് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഏഴാംഘട്ടത്തില്‍ ഇത് 300 കടക്കും.പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അവരുടെ പ്രതിപക്ഷ നേതാവിനെ പോലും തെരഞ്ഞെടുക്കാന്‍ ആവശ്യമായ സംഖ്യാബലം ലഭിക്കില്ലെന്നും അദ്ദേഹം പരിഹസിച്ചു.

പ്രതിപക്ഷ പാര്‍ട്ടികള്‍ വോട്ടെണ്ണലിന് മുന്‍പ് ബിജെപി വിരുദ്ധ മുന്നണിക്ക് രൂപം നല്‍കാന്‍ ശ്രമം നടത്തുന്നതിനെയും അദ്ദേഹം പരിഹസിച്ചു. ബിജെപിയുടെ സീറ്റുകളുടെ എണ്ണം കുറഞ്ഞെങ്കില്‍ മാത്രമേ ഇതിന്റെ ആവശ്യമുളളൂ.എന്നാല്‍ ബിജെപി മുന്നൂറിലധികം സീറ്റുകള്‍ നേടി വിജയിക്കാന്‍ പോകുകയാണെന്നും അമിത് ഷാ പറഞ്ഞു.

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാന്‍ ആരെങ്കിലും ഫെഡറല്‍ മുന്നണിക്ക് രൂപം നല്‍കാന്‍ ശ്രമിച്ചാല്‍ അതിനെ എതിര്‍ക്കില്ല.ജനാധിപത്യമുളള രാജ്യമാണിതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.എങ്കിലും പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാന്‍ ആവശ്യമായ സംഖ്യാബലം പോലും അവര്‍ക്ക് ലഭിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം