ദേശീയം

വിദ്യാസാഗര്‍ പ്രതിമ തകര്‍ത്തത് ബിജെപിയെന്ന്  തൃണമൂല്‍; ദൃശ്യങ്ങള്‍ പുറത്തുവിട്ടു, അമിത് ഷായ്ക്ക് എതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ റോഡ്‌ഷോയ്ക്കിടെ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് എതിരെ ബംഗാള്‍ പൊലീസ് കേസെടുത്തു. സംഘര്‍ഷത്തിനിടെ, വിദ്യാസാഗര്‍ കോളജില്‍ സ്ഥാപിച്ചിരുന്ന സാമൂഹ്യ പരിഷ്‌കര്‍ത്താവ് ഈശ്വര്‍ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ എന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് വീഡിയോ പുറത്തുവിട്ടു. തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രെയിനാണ് ട്വിറ്ററിലൂടെ വീഡിയോ പുറത്തുവിട്ടത്. 

അതേസമയം സംഭവത്തിന് പിന്നില്‍ തൃണമൂലാണെന്നാണ് അമിത് ഷായുടെ ആരോപണം. കോളജിന്റെ ഗേറ്റ് അടച്ചിരിക്കുകയായിരുന്നു എന്നും ബിജെപി പ്രവര്‍ത്തകര്‍ റോഡിലായിരുന്നു എന്നും അവകാശവാദമുന്നയിച്ച് അമിത് ഷാ ചിത്രങ്ങള്‍ പുറത്തുവിട്ടു. ബിജെപി നേതാക്കള്‍ക്കെതിരെ ഭീഷണി മുഴക്കിയിട്ടും മമതയ്ക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കുന്നില്ലെന്നും അമിത് ഷാ ആരോപിച്ചു. കേന്ദ്രമനന്ത്രിമാര്‍ അടക്കമുള്ള നേതാക്കളുമായി ഡല്‍ഹി ജന്തര്‍മന്ദറില്‍ ബിജെപി പ്രതിഷേധ പ്രകടനം നടത്തി. 

 അമിത് ഷായുടെ റാലിയിലെ വാഹനത്തിന് നേരെ കൊല്‍ക്കത്ത സര്‍വകലാശാല ക്യാമ്പസില്‍നിന്ന് കല്ലേറുണ്ടായതിന് പിന്നാലെയാണ് സംഘര്‍ഷം ഉടലെടുത്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനുപിന്നാലെ ബിജെപി പ്രവര്‍ത്തകരും അക്രമാസക്തരായി. വാഹനങ്ങള്‍ കത്തിക്കുകയും വിദ്യാര്‍ഥികളെ ആക്രമിക്കുകയും ചെയ്തു.

കൊല്‍ക്കത്ത നഗരത്തില്‍നിന്ന് നോര്‍ത്ത് കൊല്‍ക്കത്തയിലെ സ്വാമി വിവേകാനന്ദന്റെ വസതി വരെയാണ് ബിജെപിദേശീയ അധ്യക്ഷന്റെ റാലി സംഘടിപ്പിച്ചിരുന്നത്. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് കൊല്‍ക്കത്തയിലെ റാലിയില്‍ പങ്കെടുത്തത്. ബിജെപിറാലികൊല്‍ക്കത്ത സര്‍വകലാശാല ക്യാമ്പസിന് സമീപമെത്തിയതോടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധമുയര്‍ന്നു.

സര്‍വകലാശാല ക്യാമ്പസില്‍നിന്ന് അമിത് ഷാ ഗോ ബാക്ക് മുദ്രാവാക്യം വിളികളുയര്‍ന്നു. ഇതിനു മറുപടിയായി ബിജെപിപ്രവര്‍ത്തകര്‍ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കി. ഇതിനിടെയാണ് സര്‍വകലാശാല ക്യാമ്പസില്‍നിന്ന് റാലിക്ക് നേരെ കല്ലേറുണ്ടായത്. തുടര്‍ന്ന്ബിജെപി പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റുമുട്ടി. പൊലീസ് ഇരുവിഭാഗത്തെയും ലാത്തിവീശി ഓടിക്കാന്‍ ശ്രമിച്ചെങ്കിലും പരസ്പരം കല്ലേറ് തുടര്‍ന്നു. പിന്നീട് തൃണമൂല്‍ പ്രവര്‍ത്തകരെ ക്യാമ്പസിനകത്താക്കി സര്‍വകലാശാലയുടെ ഗേറ്റുകളെല്ലാം പൊലീസ് അടച്ചിട്ടു. ഇതിനുപിന്നാലെയാണ് ക്യാമ്പസിന് പുറത്തുണ്ടായിരുന്ന വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കിയത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ