ദേശീയം

സര്‍ക്കാര്‍ ആശുപത്രിയിലെ ലേബര്‍ റൂമില്‍ ഗായത്രീ മന്ത്രം: പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: പ്രസവമുറിയില്‍ ഗായത്രി മന്ത്രം കേള്‍പ്പിക്കാനുള്ള സര്‍ക്കാര്‍ ആശുപത്രികളുടെ തീരുമാനത്തിന് എതിരെ വന്‍ പ്രതിഷേധം. രാജസ്ഥാനിലെ രണ്ട് സര്‍ക്കാര്‍ ആശുപത്രികളിലാണ് ഗായത്രീ മന്ത്രം പ്രസവമുറിയില്‍ കേള്‍പ്പിക്കാനൊരുങ്ങുന്നത്. ഇതില്‍ പ്രതിഷേധിച്ച് മുസ്ലീം അവകാശപ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രി രഘു ശര്‍മ്മയ്ക്ക് പരാതി നല്‍കി. 

ഗായത്രിമന്ത്രം കേള്‍ക്കുന്നത് പ്രസവ വേദന കുറയ്ക്കുമെന്നാണ് ആശുപത്രി അധികൃതരുടെ വാദം. നിലവില്‍ ജില്ലാ ആശുപത്രിയിലാണ് ഗായത്രി മന്ത്രം കേള്‍പ്പിക്കുന്നത്. ഇനി ഇത് ജയ്പൂരിലെ 20 ആരോഗ്യകേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനമെന്നും ഗായത്രീമന്ത്രം കേട്ടാല്‍ പ്രസവവേദന ഒട്ടും അറിയില്ല എന്നതാണ് മന്ത്രത്തിന്റെ ഗുണമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ തേജ്‌റാം മീണ പറഞ്ഞു. 

അതേസമയം, ആശുപത്രികള്‍ സ്വന്തം താല്‍പര്യപ്രകാരമാണ് ഗായത്രി മന്ത്രം കേള്‍പ്പിക്കുന്നതെന്നും ഇതിന് സര്‍ക്കാര്‍ നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നുമാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. മതേതര രാജ്യമായ ഇന്ത്യയില്‍ ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ കീര്‍ത്തനം നിര്‍ബന്ധമായും എല്ലാവരും കേള്‍ക്കണമെന്ന് പറയാനാകില്ലെന്നും സര്‍ക്കാര്‍ പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍