ദേശീയം

ഹെല്‍മെറ്റ് ഇല്ലേ? എങ്കില്‍ ജൂണ്‍ ഒന്നു മുതല്‍ പെട്രോള്‍ ഇല്ല

സമകാലിക മലയാളം ഡെസ്ക്

നോയിഡ : ഹെല്‍മെറ്റ് ധരിക്കാത്ത ഇരുചക്രവാഹന യാത്രക്കാര്‍ക്ക് അടുത്ത മാസം മുതല്‍ പെട്രോള്‍ നല്‍കില്ലെന്ന് പമ്പുടമകള്‍. ജൂണ്‍ ഒന്നാം തിയതി മുതലാണ് ഗ്രേറ്റര്‍ നോയിഡ ഈ നടപടിയിലേക്ക് കടക്കുന്നത്. വാഹനത്തിന്റെ മുന്നിലും പിന്നിലും ഇരിക്കുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നോയിഡയിലും പദ്ധതി നടപ്പിലാക്കും.

ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്ക് പെട്രോള്‍ നല്‍കാതിരിക്കാനുള്ള തീരുമാനത്തോട് ജനങ്ങളുടെ പ്രതികരണം എങ്ങനെയെന്ന് കൂടി ആദ്യ രണ്ടാഴ്ച വിശദമായി പഠിക്കും. ഇതിന് ശേഷമാവും  സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കുക.

ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ യാത്രക്കാരുടെ ജീവന്‍ പരമാവധി രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു