ദേശീയം

'ഗോഡ്‌സെ ദേശസ്‌നേഹി': ബിജെപി രാഷ്ട്രപിതാവിനെയും രക്തസാക്ഷികളെയും അപമാനിക്കുന്നുവെന്ന് കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെ ദേശസ്‌നേഹിയായിരുന്നു എന്ന ബിജെപി ഭോപ്പാല്‍ സ്ഥാനാര്‍ത്ഥി പ്രജ്ഞാ സിങ് താക്കൂറിന്റെ പ്രസ്താവനയ്ക്ക് എതിരെ കോണ്‍ഗ്രസ്. ബിജെപി ഗാന്ധിയെയും രക്തസാക്ഷികളെയും അപമാനിക്കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല കുറ്റപ്പെടുത്തി. രാജ്യം ഇതിന് മാപ്പു തരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

രാഷ്ട്രപിതാവിന്റെ കൊലയാളിയെ ദേശസ്‌നേഹി എന്ന് വിശേഷിപ്പിക്കുന്ന ബിജെപി ഹേമന്ദ് കര്‍ക്കറെയെപ്പോലെ രാജ്യത്തിന് വേണ്ടി ജീവന്‍ ബലിനല്‍കിയവരെ ദേശദ്രോഹികളെന്ന് വിളിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്റെ ' സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഗോഡെ്‌സെയാണ്' എന്ന പരാമര്‍ശത്തോട് പ്രതികരിക്കവെയായിരുന്നു പ്രജ്ഞ സിങ്, ഗോഡ്‌സെയെ ദേശസ്‌നേഹി എന്ന് വിശേഷിപ്പിച്ചത്. 

ഗോഡ്‌സെ തീവ്രവാദിയാണെന്ന് പറയുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും ഗോഡ്‌സെയെ തീവ്രവാദി എന്ന് വിളിക്കുന്നതവര്‍ക്ക് തെരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കുമെന്നും പ്രജ്ഞ പരഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ