ദേശീയം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...; ട്രെയിനിന്റെ വാതിലില്‍ നിന്ന് യാത്ര ചെയ്യുന്നവരാണോ?; യാത്രികനെ അടിച്ചിട്ട് മൊബൈല്‍ മോഷ്ടിക്കാന്‍ കുട്ടിപ്പട; നടുക്കുന്ന കുറിപ്പ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ട്രെയിന്‍ യാത്രക്കിടെ ഉണ്ടായ ദുരനുഭവം തുറന്നുപറഞ്ഞു കൊണ്ടുളള ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. ബംഗലൂരു ബനസ്‌വാഡിക്കും യെശ്വന്ത്പൂരിനും ഇടയിലുളള ട്രെയിന്‍ യാത്രക്കിടെയുണ്ടായ ദുരനുഭവം മുഹമ്മദ് എന്ന യാത്രികനാണ് പങ്കുവെച്ചത്. സഞ്ചാരി ട്രാവല്‍ ഫോറം എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്. വാതിലിന് അടുത്ത് നിന്ന് യാത്ര ചെയ്യുമ്പോള്‍ നേരിട്ട ദുരനുഭവമാണ് മുഹമ്മദ് തുറന്നുപറഞ്ഞത്.

കഴിഞ്ഞ ദിവസം ബംഗലൂരു ബനസ്‌വാഡിക്കും യെശ്വന്ത്പൂരിനും ഇടയിലുളള ട്രെയിന്‍ യാത്രക്കിടെയാണ് സംഭവം.' ട്രെയിനിന്റെ ഡോറിന്റെ അടുത്ത് മൊബൈലും പിടിച്ചുനില്‍ക്കുകയായിരുന്നു ഞാന്‍. പുറത്ത് എന്തോ കണ്ടപ്പോള്‍ ഫോട്ടോ എടുക്കാനാണ് ഡോറിന്റെ അരികിലേക്ക് പോയത്. അന്നേരം പുറത്തുനില്‍ക്കുകയായിരുന്ന മൂന്നുനാലു കുട്ടികള്‍ എന്റെ മൊബൈല്‍ ലക്ഷ്യമാക്കി വടി കൊണ്ട് അടിച്ചു. ഭാഗ്യത്തിന് മൊബൈലില്‍ കൊണ്ടില്ല. എന്നാല്‍ കഴുത്തില്‍ നല്ലൊരു അടി കിട്ടി. മൊബൈല്‍ തട്ടിപറിക്കല്‍ ആയിരുന്നു അവരുടെ ഉദ്ദേശം' - മുഹമ്മദ് പറയുന്നു. അതുകൊണ്ട് ട്രെയിനില്‍ ഡോറിന്റെ അടുത്ത്് നില്‍ക്കുമ്പോള്‍ ഇത്തരം ആക്രമണങ്ങള്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും മുഹമ്മദ്് നല്‍കുന്നു. ഇതൊടൊപ്പം വടി കൊണ്ട് തല്ലുന്ന കുട്ടികളുടെ ചിത്രവും മുഹമ്മദ് പുറത്തുവിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത