ദേശീയം

അവസാനം മനസിലായി, ബിജെപിയും ആര്‍എസ്എസും 'god-ke- lovers' അല്ല, 'god- se- lovers' ആണ്; ട്രോളുമായി രാഹുല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗാന്ധിജിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയെ അനുകൂലിച്ചുളള ബിജെപി നേതാക്കളുടെ വിവാദ പരാമര്‍ശങ്ങളാണ് ഇന്ന് ദേശീയ രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇത്തരം പ്രസ്താവനകള്‍ പാര്‍ട്ടിയെ തന്നെ പ്രതിരോധത്തിലാക്കിയപ്പോള്‍, നടപടിക്ക് നേതൃത്വം നിര്‍ബന്ധിതരായി. ഗോഡ്‌സെ അനുകൂല പരാമര്‍ശം നടത്തിയ പ്രജ്ഞ സിങ് താക്കൂര്‍ ഉള്‍പ്പെടെയുളള മൂന്നു നേതാക്കളോട് വിശദീകരണം തേടുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ഈ പ്രസ്താവനകള്‍ പാര്‍ട്ടിയുടേതല്ല എന്ന് പറഞ്ഞ് ഈ നേതാക്കളെ തളളിപ്പറയാനും നേതൃത്വം തയ്യാറായി.

ഇതിന് പിന്നാലെ ബിജെപിയെ പരിഹസിച്ച് രംഗത്തുവന്നിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി . ബിജെപിക്കാരും ആര്‍എസ്എസുക്കാരും ഗോഡ്‌സെയെ സ്‌നേഹിക്കുന്നവരാണ്,ദൈവത്തെ സ്‌നേഹിക്കുന്നവരല്ല എന്ന അര്‍ത്ഥമുളള വാക്കുകള്‍ ട്വിറ്റ് ചെയ്തുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

'അവസാനം എനിക്ക് മനസ്സിലായി. ബിജെപിയെയും ആര്‍എസ്എസിനെയും... അവര്‍ ദൈവത്തെ ഇഷ്ടപ്പെടുന്നവരല്ല. ഗോഡ്‌സെയെ ഇഷ്ടപ്പെടുന്നവരാണ്'- ട്വിറ്ററില്‍ രാഹുല്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി