ദേശീയം

ജെഎൻയു ക്യാമ്പസിൽ മലയാളി വിദ്യാർത്ഥി തൂങ്ങി മരിച്ചു; ആത്മഹത്യാ കുറിപ്പ് അധ്യാപകന് മെയിൽ ചെയ്തു 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷം എംഎ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയും തമിഴ്നാട്ടിലെ വെല്ലൂരില്‍ സ്ഥിര താമസമാക്കിയ ഋഷി ജ്വോഷ്വാ തോമസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പഠന മുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മ‌ൃതദേഹം. ഇന്നലെ മുതല്‍ വിദ്യാര്‍ഥിയെ കാണാനില്ലെന്ന പരാതി ഉണ്ടായിരുന്നു.

അധ്യാപകന് ഇ മെയിലില്‍ ലഭിച്ച ആത്മഹത്യാ കുറിപ്പിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിത്. വിദ്യാര്‍ത്ഥി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഡൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)