ദേശീയം

മമതയ്ക്ക് തിരിച്ചടി ; രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് നീക്കി ; കസ്റ്റഡിയില്‍ എടുക്കാന്‍ സിബിഐക്ക് സുപ്രിംകോടതി അനുമതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ശാരദ ചിട്ടി തട്ടിപ്പുകേസില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് തിരിച്ചടി. മമതയുടെ വിശ്വസ്തനായ മുന്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ കസ്റ്റഡിയില്‍ എടുക്കാമെന്ന് സുപ്രിംകോടതി വിധിച്ചു. നേരത്തെ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കോടതി നീക്കി. ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്‍രേതാണ് വിധി.

ചോദ്യം ചെയ്യലിനോട് രാജീവ് കുമാര്‍ സഹകരിക്കുന്നില്ലെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. അന്വേഷണവുമായി രാജീവ് കുമാര്‍ വേണ്ട രീതിയില്‍ സഹകരിക്കുന്നില്ലെന്നും, കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും സിബിഐ വാദിച്ചു. ഇതേത്തുടര്‍ന്നാണ് ശാരദ ചിട്ടിതട്ടിപ്പ് കേസിലെ മുന്‍ അന്വേഷണ സംഘം തലവനായ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാന്‍ കോടതി അനുവാദം നല്‍കിയത്. 

ഒരാഴ്ചയ്ക്കകം അറസ്റ്റില്‍ നിന്നുള്ള വിലക്ക് ഇല്ലാതാകും. ഇതോടെ നിയമപ്രകാരമുള്ള നടപടികള്‍ സിബിഐക്ക് സ്വീകരിക്കാമെന്നും സുപ്രിംകോടതി വ്യക്തമാക്കി. നേരത്തെ കേസില്‍ രാജീവ് കുമാറിന്റെ അറസ്റ്റ് വിലക്കിയിരുന്ന സുപ്രിംകോടതി, ഷില്ലോംഗില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ സിബിഐക്ക് അനുമതി നല്‍കിയിരുന്നു. ആദ്യം സിബിഐയോട് സഹകരിക്കാതിരുന്ന രാജീവ് കുമാര്‍ സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് സിബിഐ മുമ്പാകെ ഹാജരായത്. 

മമത ബാനര്‍ജിയുടെ അടുത്ത അനുയായി കൂടിയായ രാജീവ് കുമാറിനെതിരെ അടുത്തിടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും നടപടി സ്വീകരിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഡയറക്ടര്‍ ജനറലായിരുന്ന രാജീവ് കുമാറിനെ ആ പദവിയില്‍ നിന്നും മാറ്റുകയും, ന്യൂഡല്‍ഹിയില്‍ നിയമിക്കുകയുമായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ചോദ്യം ചെയ്ത് മമത രംഗത്തുവരികയും ചെയ്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?