ദേശീയം

മോദിക്ക് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വക്കീല്‍ നോട്ടീസ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വക്കീല്‍ നോട്ടീസ്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയാണ് മോദിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്. തന്നെ അപകീര്‍ത്തിപ്പെടുത്തി എന്ന് ചൂണ്ടിക്കാണിച്ചാണ് മോദിക്കെതിരെ അഭിഷേക് ബാനര്‍ജി മാനനഷ്ടക്കേസുമായി രംഗത്തുവന്നിരിക്കുന്നത്.

ബംഗാളിലെ ബിജെപി റാലിക്കിടെ മോദി തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തി എന്ന് ആരോപിച്ചാണ് അഭിഷേക് ബാനര്‍ജി നിയമനടപടി സ്വീകരിച്ചത്. മെയ് പതിനഞ്ചിന്് ഡയമണ്ട് ഹാര്‍ബറില്‍ മോദി നടത്തിയ പ്രസംഗം തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്നാണ് അഭിഷേക് ബാനര്‍ജിയുടെ ആരോപണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

45 മണിക്കൂര്‍ ധ്യാനം പൂര്‍ത്തിയാക്കി, മോദി വിവേകാനന്ദപ്പാറയില്‍ നിന്നു മടങ്ങി

സിനിമ ചെയ്യാമെന്ന് പറഞ്ഞ് കോടികള്‍ വാങ്ങി, പറ്റിച്ചു: സണ്ണി ഡിയോളിനെതിരെ കേസ്

നന്നായി വേവട്ടെ എന്ന് കരുതി പയറും പരിപ്പുമൊക്കെ അമിതമായി തിളപ്പിക്കരുത്; മുന്നറിയിപ്പുമായി ഐസിഎംആർ

ആദ്യം വോട്ട്, അമ്മയുടെ സംസ്‌കാരം പിന്നെ; അടുത്ത തെരഞ്ഞെടുപ്പിന് 5 വര്‍ഷം കാത്തിരിക്കണമെന്ന് മകന്‍

തൃപ്പൂണിത്തുറയില്‍ കോടികളുടെ എംഡിഎംഎ വേട്ട; നഴ്‌സിങ് വിദ്യാര്‍ഥിനിയും യുവാവും പിടിയില്‍