ദേശീയം

കേദാര്‍നാഥില്‍ മോദിക്ക് വേണ്ടി സ്‌പെഷ്യല്‍ 'റെഡ് കാര്‍പ്പറ്റ്'; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

സമകാലിക മലയാളം ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേദാര്‍നാഥ് യാത്ര വാര്‍ത്തകളില്‍ നിറയുകയാണ്. മോദി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളും രുദ്ര ഗുഹയിലെ ഏകാന്ത ധ്യാനവുമെല്ലാം വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ഇപ്പോള്‍ ട്വിറ്ററില്‍ ചര്‍ച്ചയാകുന്നത് കേദാര്‍നാഥില്‍ മോദിക്ക് വേണ്ടി പ്രത്യേകം തയാറാക്കിയ ചുവന്ന പരവതാനിയാണ്. ഫാഷന്‍ ലോകത്തെ റെഡ് കാര്‍പ്പറ്റാണോ ഇതെന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം.

കേദാര്‍നാഥില്‍ ക്ഷേത്രത്തിനുള്ളിലാണ് മോദിക്ക് നടക്കുന്നതിനു വേണ്ടി ചുവന്ന പരവതാനി ഒരുക്കിയിരുന്നത്. പരവതാനിയിലൂടെ നടന്നുപോകുന്ന മോദിയുടെ ചിത്രത്തിനൊപ്പമാണ് വിമര്‍ശനം. ലോക പ്രസിദ്ധമായ കാന്‍ ചലച്ചിത്രോത്സവത്തിലെ റെഡ് കാര്‍പെറ്റില്‍ താരങ്ങള്‍ തിളങ്ങുന്നതുപോലെയാണോ മോദിയുടെ സഞ്ചാരം എന്നാണ് ചിലരുടെ ചോദ്യം. എന്തിനാണ് മോദിക്കു വേണ്ടി മാത്രം ചുവപ്പ് പരവതാനി വിരിച്ചതെന്നും ഒരു വിഭാഗം ചോദിക്കുന്നുണ്ട്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ് മോദിയുടെ യാത്ര. 

കേദാര്‍നാഥിലേക്കുള്ള യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രങ്ങളും മോദി ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ മോദിയുടെ ഡിജിറ്റല്‍ ക്യാമറ പരാമര്‍ശത്തില്‍ കുത്തിയാണ് ചിലര്‍ ട്രോള്‍ ഇറക്കുന്നത്. ഏത് ക്യാമറയാണ് ഉപയോഗിച്ചിരിക്കുന്നതെന്നും 1988 ല്‍ നിങ്ങളുടെ കൈയിലുണ്ടായിരുന്ന ഡിജിറ്റല്‍ ക്യാമറ അല്ലെന്ന് പ്രതീക്ഷിക്കുന്നതായും പറയുന്നു. മോദിയുടെ ധ്യാനവും വിവാദങ്ങളില്‍ നിറയുകയാണ്. ക്യാമറാമാനെയും കൊണ്ടാണോ ഏകാന്ത ധ്യാനം നടത്തുന്നതെന്നാണ് ചിലരുടെ ചോദ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര