ദേശീയം

ബിജെപിക്ക് വോട്ട് ചെയ്തു; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറുപതുകാരനെ വെടിവെച്ചു കൊന്നു

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ബിജെപിക്ക് വോട്ട് ചെയ്തു എന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറുപതുകാരനെ വെടിവെച്ചു കൊന്നു. മധ്യപ്രദേശിലെ പലിയയിലാണ് സംഭവം നടന്നത്. നെമിചന്ദ് തന്‍വാര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. 

ഞായറാഴ്ച വോട്ട് ചെയ്‌തെത്തിയ തന്‍വാറുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അരുണ്‍ ശര്‍മ്മ വഴക്കിട്ടിരുന്നു. ഒരു സംസ്ഥാന മന്ത്രിയുമായി അടുത്ത അടുപ്പമുള്ള പ്രവര്‍ത്തകനാണ് അരുണ്‍ ശര്‍മ്മ. തന്‍വാറിന്റെ ജാതിക്കാര്‍ മുഴുവന്‍ ബിജെപിക്കാണ് വോട്ട് ചെയ്തതെന്ന് അരുണ്‍ ആരോപിച്ചു. 

വൈകുന്നേരം തന്‍വാറിന്റെ വീട്ടിലെത്തിയ ശര്‍മ്മ, മകന്റെ മുന്നില്‍വച്ച് തന്‍വാറിനെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ തന്‍വാറിനെ ആശുപ്ര്രതിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍