ദേശീയം

ലൈംഗികാധിഷേപം നടത്തിയ എയര്‍ ഇന്ത്യാ പൈലറ്റിന് ഓഫിസില്‍ പ്രവേശന വിലക്ക്

സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹി: വനിതാ പൈലറ്റിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയ എയര്‍ ഇന്ത്യ പൈലറ്റിന് വിമാനക്കമ്പനിയില്‍ പ്രവേശനം നിരോധിച്ചു. അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍ ഓഫീസില്‍ പ്രവേശിക്കണമെങ്കില്‍ പൈലറ്റ് രേഖാമൂലമുള്ള അനുമതി വാങ്ങണം. 

എയര്‍ ഇന്ത്യയുടെ റീജിയണല്‍ ഡയറക്ടര്‍  കുറ്റാരോപതിനായ പൈലറ്റിന് ഇത് സംബന്ധിച്ച കത്ത് കൈമാറിയിരുന്നു. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ രേഖാമൂലമുള്ള അനുമതി വാങ്ങാതെ എയര്‍ ഇന്ത്യയുടെ ഓഫീസില്‍ പ്രവേശിക്കരുതെന്നാണ് നിര്‍ദ്ദേശം. കൂടാതെ ഡല്‍ഹി വിട്ടുപോകരുതെന്നും ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

ലൈംഗികചുവയുള്ള സംസാരം നടത്തി തന്നെ പരിശീലകനായ സീനിയര്‍ പൈലറ്റ് ബുദ്ധിമുട്ടിച്ചെന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. പരാതിക്ക് ആസ്പദമായ സംഭവം നടന്നത് മേയ് അഞ്ചിനായിരുന്നു. പരിശീലനത്തിന് ശേഷം രാത്രി എട്ട് മണിക്ക് ഇരുവരും ഒന്നിച്ച് ഭക്ഷണം കഴിക്കാനായി ഹൈദരാബാദിലെ റെസ്‌റ്റോറന്റിലെത്തി.  ഇവിടെ വച്ച് ലൈംഗിക ചുവയോടെ ഉദ്യോഗസ്ഥന്‍ പെരുമാറുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ