ദേശീയം

ഇന്നത്തെ ജയം ജനങ്ങളുടെത്; മതേതരമുഖം മൂടിയണിഞ്ഞ് ജനത്തെ പറ്റിക്കാന്‍ ഒരു പാര്‍ട്ടിക്കും കഴിയില്ല: നരേന്ദ്രമോദി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനതക്ക് മുന്നില്‍ തല കുനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഞാനല്ല. ജനങ്ങളാണ് വിജയിച്ചത്.   ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. ഈ വിജയത്തില്‍ രാജ്യത്തെ ജനങ്ങളോട് നന്ദി പറയുന്നുവെന്ന് മോദി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ബിജെപി ആസ്ഥാനത്ത് അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

ഈ വിജയം തന്റേതല്ല, ജനങ്ങളാണ് വിജയിച്ചത്. രാജ്യത്തിന് വേണ്ടി ജീവല്‍ ത്യാഗം ചെയ്തവരുടേതാണ്. ജനാധിപത്യത്തിന്റെ വിജയമാണ്. ജനം സന്യാസിയായ തന്റെ ഭിക്ഷപാത്രം നിറച്ച് തന്നതില്‍ സന്തോഷവാനാണ്. അഞ്ച് വര്‍ഷത്തെ ഭരണത്തിനിടയില്‍ ഒരു അഴിമതി ആരോപണം പോലും ഉണ്ടായില്ലെന്ന് മോദി പറഞ്ഞു.

മതേതരമുഖം മൂടിയണിഞ്ഞ് വോട്ടര്‍മാരെ പറ്റിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും കഴിയില്ല.രാജ്യത്തെ ജനങ്ങളില്‍ എനിക്ക് വിശ്വാസമുണ്ട്, പുതിയ ഇന്ത്യയ്ക്കു വേണ്ടിയാണ് താന്‍ വോട്ട് തേടിയത്. കോടിക്കണക്കിന് പേര്‍ പിന്തുണച്ചു. എല്ലാവരോടും നന്ദി പറയുന്നുവെന്നും മോദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു