ദേശീയം

ഭൂരിപക്ഷത്തില്‍ അഡ്വാനിയെയും മറികടന്ന് അമിത് ഷായുടെ കുതിപ്പ് ; മോദിയും പിന്നില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പില്‍  ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വമ്പന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഗാന്ധിനഗറില്‍ മല്‍സരിച്ച അമിത് ഷാ അഞ്ച് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ സി ജെ ചാവ്ഡയായിരുന്നു ഷായുടെ മുഖ്യ എതിരാളി.

കഴിഞ്ഞ തവണ ഗാന്ധിനഗറില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അഡ്വാനി 4.83 ലക്ഷം വോട്ടുകള്‍ക്കാണ് വിജയിച്ചത്. വോട്ടെണ്ണലിന്റെ 22-ാം റൗണ്ടില്‍ തന്നെ അമിത് ഷാ അഡ്വാനിയുടെ റെക്കോഡ് ഭൂരിപക്ഷം മറികടന്നിരുന്നു. 

വാരാണസിയില്‍ മോദിയുടെ ഭൂരിപക്ഷം നാലു ലക്ഷമായി  ഉയര്‍ന്നിട്ടുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയും എന്‍ഡിഎ മുന്നണിയും വന്‍ കുതിപ്പാണ് നടത്തുന്നത്. ബിജെപി തനിയെ 300 ന് അടുത്തെത്തിയപ്പോള്‍ മുന്നണി 350 സീറ്റിനടുത്ത് കുതിക്കുകയാണ്.

ലോക്‌സഭയിലേക്ക് ഏറ്റവും ഉയര്‍ന്ന മാര്‍ജിനില്‍ വിജയിച്ചതിന്റെ റെക്കോഡ് അന്തരിച്ച ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഗോപിനാഥ് മുണ്ടെയുടെ മകള്‍ പ്രീതം മുണ്ടെയാണ്. ആറു ലക്ഷത്തി 96 ആയിരത്തി 321 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്റെ അശോക് പാട്ടീലിനെ പ്രീതം തോല്‍പ്പിച്ചത്. വഡോദരയില്‍ നരേന്ദ്രമോദി കുറിച്ച് അഞ്ച് ലക്ഷത്തി എഴുപതിനായിരം വോട്ടിന്റെ റെക്കോഡാണ് പ്രീതം മറികടന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

'ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്, ഗ്യാസ് അടുപ്പ് കത്തിക്കരുത്'; മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു, മുന്നറിയിപ്പുമായി പൊലീസ്

സ്വർണ ഡ്രാ​ഗണായി ശോഭിത; കാനിൽ തിളങ്ങി താരം

50 മെഗാപിക്‌സല്‍ പ്രൈമറി കാമറ, നിരവധി ഡിഡ്‌പ്ലേ ഫീച്ചറുകള്‍; പോക്കോ എഫ്6 വ്യാഴാഴ്ച ഇന്ത്യയില്‍

പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത നിര്‍ദേശം; സംസ്ഥാനത്ത് അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 90 പേര്‍