ദേശീയം

മുസ്‌ലിംകള്‍ ഭയത്തിലെന്ന് കരുതുന്ന മോദി പശുവിന്റെ പേരില്‍ കൊലപാതങ്ങള്‍ നടത്തുന്നവരെ അമര്‍ച്ച ചെയ്യുമോ?; ചോദ്യവുമായി ഒവൈസി

സമകാലിക മലയാളം ഡെസ്ക്

ഹൈദ്രബാദ്: രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ ഭയത്തിലാണ് കഴിയുന്നതെന്ന് പ്രധാനമന്ത്രി തന്നെ സമ്മതിച്ചിരിക്കുകയാണെന്ന് ഹൈദ്രബാദ് എംപിയും ഓള്‍ ഇന്ത്യാ മജ്‌ലിസ് ഇ  ഇത്തിഹാദുല്‍ മുസ്‌ലിം നേതാവുമായി അസദുദ്ദീന്‍ ഒവൈസി. അഖ്‌ലാക്കിനെ കൊന്നവരാണ് തന്റെ തെരഞ്ഞെടുപ്പ് റാലിയുടെ മുന്‍വരിയിലിരുന്നതെന്ന് അദ്ദേഹം മനസ്സിലാക്കണമെന്ന് അസദുദ്ദീന്‍ പറഞ്ഞു. 

മുസ്‌ലിംകള്‍ പേടിച്ചാണ് കഴിയുന്നത് എന്ന് പ്രധാനമന്ത്രിക്ക് തോന്നുന്നെങ്കില്‍ പശുവിന്റെ പേരില്‍ കൊലപാതകങ്ങള്‍ നടത്തുകയും മുസ്‌ലിംകളെ മര്‍ദിക്കുകയും വീഡിയോകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ അദ്ദേഹം തയ്യാറാകുമോ- ഒവൈസി ചോദിച്ചു. 

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ ഭീതിയോടെ കഴിയുന്ന അവസ്ഥ മാറണമെന്ന് മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുന്നണിയുടെ പ്രതിനിധികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മോദി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)