ദേശീയം

സ്മൃതി ഇറാനിയുടെ സഹായി വെടിയേറ്റു മരിച്ചു

സമകാലിക മലയാളം ഡെസ്ക്

അമേഠി : കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പ്രചാരണത്തില്‍ സഹായിയായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു. അമേഠിയിലെ ബറൗലിയയിലെ മുന്‍ ഗ്രാമമുഖ്യന്‍ കൂടിയായ സുരേന്ദ്രസിംഗാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. 

സുരേന്ദ്രസിംഗിനെ വീട്ടിലെത്തിയാണ് ആക്രമികള്‍ വെടിയുതിര്‍ത്തത്. അദ്ദേഹത്തെ ഉടന്‍ തന്നെ ലഖ്‌നൗവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിയുടെ പ്രചാരണത്തില്‍ സുരേന്ദ്രസിംഗ് സജീവമായി രംഗത്തുണ്ടായിരുന്നു. പ്രചാരണ റാലികളില്‍ ബിജെപി നേതാക്കള്‍ സുരേന്ദ്രസിംഗിനെ പേരെടുത്ത് പറഞ്ഞ് പുകഴ്ത്തിയിരുന്നു. 

പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വെടിയേറ്റതെന്നും, സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഏതാനും പേരെ കസ്റ്റഡിയില്‍ എടുത്തതായും അമേഠി എസ്പി രാജേഷ് കുമാര്‍ പറഞ്ഞു. ഗ്രാമമുഖ്യനായിരുന്ന സുരേന്ദ്രസിംഗിന് മുന്‍ കേന്ദ്രമന്ത്രി മനോഹര്‍ പരീക്കറാണ് ബിജെപി അംഗത്വം നല്‍കി സ്വീകരിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍